കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍

Malayalilife
 കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍

ധാരാളം പോഷകഗുണങ്ങള്‍ കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്നുവെന്നത് പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കറുവപ്പട്ട മികച്ചതാണ്. ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു.

കറുവാപ്പട്ടയില്‍ ആന്റിബയോട്ടിക്, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് എന്നിങ്ങനെയുളള ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, .ഇത് ഗ്ലൂക്കോസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന്റെ നിരക്ക് കുറയ്ക്കുവാന്‍ സഹായിക്കുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. ഈ ഘടകങ്ങള്‍ ശരീരത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുവാനും അധിക പഞ്ചസാര പുറന്തള്ളുവാനും സഹായിക്കുന്ന മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെയും കൊളസ്ട്രോളിന്റെയും അളവ് മെച്ചപ്പെടുത്താന്‍ കറുവപ്പട്ടയുടെ പുറംതൊലി സഹായിക്കുമെന്ന് ഡയബറ്റിസ് കെയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.  ഇത് പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു ഗൂണം.

പ്രതിദിനം 1 ഗ്രാം കറുവപ്പട്ട കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ടൈപ്പ് -2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ സുഗമമാക്കുന്നതിന്  സഹായിക്കുന്നു.


 പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അല്ലെങ്കില്‍ പിസിഒഎസ് ഒരു ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ്. ഇത് അണ്ഡാശയത്തെ പുറം അറ്റങ്ങളില്‍ ചെറിയ സിസ്റ്റുകളോടെ വലുതാക്കുന്നു. കറുവപ്പട്ട വെള്ള കുറച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് പിസിഒഎസിന്റെ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

കറുവപ്പട്ട വെള്ളം പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതായി ജേണല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കറുവാപ്പട്ട ദഹനവും ആഗിരണവും മെച്ചപ്പെടുത്തുന്നു. വയറുവേദനയോ മലബന്ധമോ ഉണ്ടെങ്കില്‍, കറുവപ്പട്ട ചായ വളരെയധികം ആശ്വാസം നല്‍കുന്നതാണ്.

Read more topics: # കറുവപ്പട്ട
KARUVA PATTA WATER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES