ഔഷധങ്ങള്‍ക്കും പൂജക്കുമായി ഉപയോഗിക്കുന്ന തുളസിയുടെ ഗുണങ്ങള്‍ നിരവധിയാണ്. തുളസി ചെടിയുടെ ഇല, പൂവ്, കായ്, തടി എന്നിവയ്ക്ക് ഉപരി അതിന്റെ വേരുകള്‍ക്കും ഏറെ സവിശേഷ ഗുണങ്ങളാണ് ഉളളത്. തുളസിയുടെ പ്രധാന ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
ഹെപ്പറ്റൈറ്റിസ്, മലേറിയ, ക്ഷയം, ഡെങ്കി, പന്നിപ്പനി തുടങ്ങിയവയുടെ ചികിത്സയില്‍ ഏറെ ഗുണകരമായ ഒന്നാണ് തുളസി.
ശരീരത്തില്‍ ഉണ്ടകുന്ന വിഷാംശത്തെ സ്വാംശീകരിക്കാന്‍ ഉളള കഴിവ് തുളസിക്ക് ഉണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു
വൃക്കയിലെ കല്ല് വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിനും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും തുളസി നല്ലൊരു മാര്‍ഗമാണ്.
വിവിധ തരം ത്വക്ക് രോഗങ്ങള്‍ക്കും തുളസി നല്ലൊരു മാര്‍ഗമാണ്.
സൗന്ദര്യ സംരക്ഷണത്തിനും തുളസി ഏറെ ഗുണകരമാണ്.
തുളസിയില്‍ ആന്റിബയോട്ടിക്, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, കാര്‍സിനോജനിക് ഏജന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പനി, തലവേദന, തൊണ്ട വേദന,ജലദോഷം, ചുമ, പനി, നെഞ്ചെരിച്ചില്‍ തുടങ്ങിയവ ഒഴിവാക്കാന്‍ സഹായകരമാണ്.