മഴക്കാലത്ത് മത്സ്യം കഴിക്കാൻ പാടില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
മഴക്കാലത്ത് മത്സ്യം കഴിക്കാൻ പാടില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗ്യത്തിന് ഏറെ  ഗുണകരമായ ഒന്നാണ് മൽസ്യം. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ശേഖരണവുമാണ് മത്സ്യങ്ങളിൽ. സാധാരണ കാലാവസ്ഥാഭേദമൊന്നും നോക്കാതെ തന്നെ മീന്‍  കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാല്‍  മഴക്കാലത്ത് മീന്‍ കഴിക്കുന്നത് അത്ര നല്ലതല്ല  എന്നാണ് പറയപ്പെടുന്നത്. മഴക്കാലത്ത് മീന്‍ കഴിച്ചാല്‍ ഉണ്ടാകുന്ന  ദോഷങ്ങൾ  എന്തൊക്കെ എന്ന് നോക്കാം. 

മഴക്കാലത്ത് മീന്‍ കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്.  മീനുകളുടെ പ്രജനനകാലമായാണ്  മണ്‍സൂണ്‍ കാലം കരുതപ്പെടുന്നത്. ഈ സമയത്ത് ഇവയിലുള്ള മുട്ട വയറിന് പ്രശ്‌നങ്ങളും വേദനയുമെല്ലാം ഉണ്ടാക്കാൻ സാധയതും ഏറെയുമാണ്.  കെമിക്കലുകളും വിഷവസ്തുക്കളും കലര്‍ന്ന വെള്ളം മഴക്കാലത്ത് പലയിടങ്ങളില്‍ നിന്നും മത്സ്യങ്ങള്‍ വളരുന്നിടങ്ങളിലേയ്‌ക്കൊഴുകിയെത്തും. ഇത് മത്സ്യങ്ങള്‍ക്കുള്ളില്‍ കൂടുതൽ  കടന്ന് എത്തുന്നു. ആ മീന്‍ ഭക്ഷിക്കുന്നതിലൂടെ  അത് നമ്മുടെ ശരീരത്തിലെത്തുകയും ആരോഗ്യത്തെ ഏറെ ബാധിക്കുകയും ചെയ്തു. 

 ട്രോളിംഗ് നിരോധനം മഴക്കാലത്ത് ഉള്ളത് കൊണ്ട് തന്നെ  അത്രയും ഫ്രഷായ മീനായിരിക്കില്ല ലഭ്യമാകുന്നത്. ഇത് ആരോഗ്യത്തിന് ഏറെ  ദോഷം വരുത്തുന്നു.  ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് മലിനമായ വെള്ളത്തില്‍ വളരുന്ന മത്സ്യം പടര്‍ത്താന്‍ സാദ്ധ്യതയേറെയാണ്.  മീനുകള്‍ മഴക്കാലത്ത് പെട്ടെന്ന് ചീഞ്ഞു പോകുമെന്നതിനാല്‍ ഇത് സംരക്ഷിച്ചു വയ്ക്കാന്‍ കൂടുതല്‍ കൃത്രിമപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കും. ഇത് ആരോഗ്യത്തിന്  ഏറെ ഹാനികരമാണ്.

Fish should not be eaten during monsoons

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES