Latest News

സണ്‍ഫ്‌ളവര്‍ ഓയില്‍ നിത്യേനെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Malayalilife
സണ്‍ഫ്‌ളവര്‍ ഓയില്‍ നിത്യേനെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

നിത്യേനെ  പാചകത്തിന് എല്ലാവരും  ഉപയോഗിക്കുന്ന ഒന്നാണ് സണ്‍ഫ്‌ളവര്‍ ഓയില്‍. സാലഡുകള്‍ ഉണ്ടാക്കാനും, വറുക്കാനും എല്ലാം ഇവ  ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിന് നല്ലതാണെന്ന് തന്നെയാണ് നാം വിറ്റമിന്‍ ഇ യും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള സണ്‍ഫ്‌ളവര്‍ ഓയില്‍  ധരിച്ചിരുന്നത്. എന്നാല്‍  ഇവയ്ക്ക് നല്ല വശങ്ങള്‍ക്കൊപ്പം ദോഷ വശങ്ങളും  നിലവിലുണ്ട്. 


സാച്ചുറേറ്റഡ് ഫാറ്റ്

സണ്‍ഫ്‌ളവര്‍ ഓയിലില്‍ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുകൾ  അടങ്ങിയിട്ടുണ്ട്.  രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് സാച്ചുറേറ്റഡ് ഫാറ്റ് വര്‍ധിപ്പിക്കും.

ഒമേഗ-6

 മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ഒമേഗ-3, ഒമേഗ-6 ഫാറ്റുകള്‍ എന്നിവ അടങ്ങിയ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍‌ ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആര്‍ത്രൈറ്റിസ്, ആസ്ത്മ, ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

കലോറി

ഒരു ഗ്രാം സൺഫ്ലവർ  ഓയിലില്‍ 9 കലോറിയടങ്ങിയിട്ടുണ്ട്. ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ  പെര്‍ഫക്‌ട് ഡയറ്റ് അനുസരിച്ച്‌ പാടുകയുള്ളു. ഇന്‍സുലിന്‍ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും ഇവയിൽ അടഞ്ഞിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read more topics: # Bad effects of sun flower oil
Bad effects of sun flower oil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES