Latest News

നയാപൈസ ചിലവില്ല...! വ്യായാമവും വേണ്ട..! അടിവയറ്റിലെ കൊഴുപ്പ് മാറ്റാന്‍ 4 കാര്യങ്ങള്‍..!!

Malayalilife
 നയാപൈസ ചിലവില്ല...! വ്യായാമവും വേണ്ട..! അടിവയറ്റിലെ കൊഴുപ്പ് മാറ്റാന്‍ 4 കാര്യങ്ങള്‍..!!

ണ്ണത്തെക്കാള്‍ ഉപരി പലര്‍ക്കും വയറ്റിലെ കൊഴുപ്പാണ് പ്രധാന പ്രശ്‌നം. സ്ത്രീ പുരുഷ ഭേദമെന്യ ശരീര സൗന്ദര്യത്തിന് പ്രധാന വില്ലനാകുന്നതും അബ്‌ഡോമിനല്‍ ഒബിസിറ്റി എന്നറിയപ്പെടുന്ന വയറ്റിലെ കൊഴുപ്പാണ്. കഠിനമായ വ്യായാമമോ ഭക്ഷണ ക്രമീകരണമോ ഒന്നുമില്ലാതെ തന്നെ വയറ്റിലെ കൊഴുപ്പ് ഒരു പരിധി വരെ നമ്മുക്ക് കുറയ്ക്കാം.

വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് മനസാനിധ്യമാണ്. ഒരു സാധനം കഴിക്കരുതെന്ന് തീരുമാനിച്ചാല്‍ പിന്നെ അതില്‍നിന്നും പിന്നോട്ട് പോകരുത്.

1. രാത്രി ഭക്ഷണം 7 മണിക്ക് മുമ്പ് കഴിക്കുക

രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയര്‍ കൂട്ടും. ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങാന്‍ പോകുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊര്‍ജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ പിന്നീടും നമ്മള്‍ ആക്റ്റീവായി ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും. രാത്രി 7 മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിച്ച് ഒരുമാസം പിന്നിടുമ്പോള്‍ തന്നെ പ്രകടമായ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാകും.

2. ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിച്ചും മെലിയുന്നതിനുള്ള ആക്കം കൂട്ടാം. പ്രതിദിനം രണ്ടുലിറ്റര്‍ വെള്ളം എങ്കിലും കുടിക്കാം. ഇത് വയറ്റിലെ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. കാലറിയെ ദഹിപ്പിക്കുന്ന പ്രക്രിയയെ വെള്ളം ത്വരിതപ്പെടുത്തും. വെളളം കുടിക്കുന്നതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുന്നതിനൊപ്പം വെളളം കുടിച്ചാല്‍, വയറു നിറഞ്ഞ തോന്നല്‍ പെട്ടെന്നുണ്ടാകും. അങ്ങനെ കഴിക്കുന്നതിന്റെ അളവു കുറയുകയും ചെയ്യും.

3. മധുരവും ഉപ്പും ഒഴിവാക്കുക

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉപ്പ്. ഉപ്പ് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഓര്‍ക്കുക. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. അതിനാല്‍ ഉപ്പു കൂടുതലുള്ള ചിപ്‌സ് മുതലായ ആഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുക. കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും രണ്ടോ മൂന്നോ കഴിക്കുക. അതും സാവധാനത്തില്‍ കഴിച്ചാല്‍ തൃപ്തി തോന്നും. അതുപോലെ തന്നെ അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്ക് പഞ്ചസാരയും മധുരവും വഹിക്കുന്നുണ്ട്. മധുരപലഹാരങ്ങള്‍ കഴിവും കുറയ്ക്കുക. പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കാം.

4. ഈ പഴങ്ങള്‍ കഴിച്ച് വണ്ണം കുറയ്ക്കാം

ചില ഫ്രൂട്ട്‌സുകള്‍ കഴിക്കുന്നതും വയറ്റിലെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇത് ശരീരഭാരം കൂട്ടാം. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇത് നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്. 

വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് വെള്ളരിക്ക. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയത് കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും. ഉച്ചഭക്ഷണം ഒഴിവാക്കി ആഴ്ചയില്‍ മൂന്നോ നാലോ ദിവസം അവിയല്‍ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.

4 tips for Weight Loss without excersice

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES