Latest News

തക്കാളി സൂപ്പ് തയ്യാറാക്കാ!

Malayalilife
തക്കാളി സൂപ്പ് തയ്യാറാക്കാ!

ക്കാളി കൊണ്ട് ചട്നി, ചമ്മന്തിയൊക്കെ ഉണ്ടാക്കുന്നതിനിടെ ഒരു സൂപ്പ് കൂടി പരീക്ഷിച്ചു നോക്കിയാലോ? വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍:

1.തക്കാളി  - 200 ഗ്രാം

2. കാരറ്റ്    - 100 ഗ്രാം

3. ചുവന്നുള്ളി  - 4 എണ്ണം

4. വെള്ളം  - 8 ഗ്ലാസ്

5. വെളിച്ചെണ്ണ  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: 

തക്കാളിയും കാരറ്റും അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടണം. ചെറു ചൂടോടു കൂടി കഴിക്കാവുന്നതാണ്.

Read more topics: # tomato soup preparation
tomato soup preparation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES