Latest News

കൊതിയൂറും തേന്‍മിഠായി തയ്യാറാക്കാം

Malayalilife
 കൊതിയൂറും തേന്‍മിഠായി തയ്യാറാക്കാം

കൊതിയൂറും തേന്‍മിഠായി എങ്ങനെയാ തയ്യാറാക്കാം എന്ന് നോക്കാം 

ചേരുവകള്‍ 

അരി (ഇഡലിക്ക് ഉപയോഗിക്കുന്നത് ) : 1 കപ്പ്

ഉഴുന്ന് പരിപ്പ് : 1/4 കപ്പ്

പഞ്ചസാര : 2 കപ്പ്

വെള്ളം : 1/2 കപ്പ്

ചുമപ്പ് ഫുഡ് കളര്‍ : ഒരു നുള്ള്

ഉപ്പ് : പാകത്തിന്

ബേക്കിംഗ് സോഡാ : 1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :

അരിയും ഉഴുന്നും നന്നായി കഴുകി മൂന്ന് മണിക്കൂര്‍ നേരം വെള്ളത്തില്‍ ഇട്ട് മൂടി വെക്കുക. ശേഷം സ്വല്‍പ്പം വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ച്‌ചെടുക്കുക. മാവ് നന്നായി അരഞ്ഞതും കട്ടിയുള്ളതുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഈ മാവില്‍ സ്വല്‍പ്പം ഉപ്പും ബേക്കിംഗ് സോഡയും , ഒരു നുള്ള് ചുവപ്പ് ഫുഡ് കളറും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.പഞ്ചസാര ലായിനി : മേല്‍പ്പറഞ്ഞ അളവില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് നൂല്‍ പരുവമാകുന്നതിന് കുറച്ച് മുന്‍പ് ഫ്ളൈയിം ഓഫ് ചെയ്ത് വെക്കാം.
ഇനി മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി, ഉണ്ടാക്കിവെച്ച അരി- ഉഴുന്ന് മാവില്‍നിന്ന് കൈകൊണ്ട് ചെറിയ ഉരുളകള്‍ പിച്ചിയെടുത്ത് പൊരിച്ച്‌ചെടുക്കുക. ഓരോ ബോള്‍സിന്റെയും പുറത്ത് മൊരിഞ്ഞ് സ്വര്‍ണ നിറമാകുംവരെ പൊരിച്ചെടുക്കണം. പൊരിച്ചെടുത്ത ബോളുകള്‍ ചെറുചൂടോടെ പഞ്ചസാര ലായനിയില്‍ 2 മിനുട്ട് നേരം മാത്രം ഇട്ട് വെക്കുക. കൂടുതല്‍ നേരം ഇട്ടുവെച്ചാല്‍ ക്രിസ്പിനസ്സ് പോകുമെന്നതിനാലാണിത്.അവസാനമായി ഒരു പാത്രത്തില്‍ പഞ്ചസാര തൂവി ബോളുകള്‍ പഞ്ചസാരയില്‍ പുരട്ടി എടുത്ത് വിളംബാം.

Read more topics: # thenmittayi,# recipe
thenmittayi recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക