ചെരുവകള്‍
പൊറോട്ട / ചപ്പാത്തി കൊത്തിയരിഞ്ഞത് :3
ഉള്ളി :2
തക്കാളി :2
മുട്ട :2 പച്ചമുളക് :4,5
കറിവേപ്പില : ആവിശ്യത്തിന്
വേണമെങ്കില്‍ കുരുമുളക്‌പൊടി
ഉപ്പ്
വെളിച്ചെണ്ണ / ഓയില്‍
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക ഹൈഫ്‌ളൈമില്‍ വേണം വഴറ്റാന്‍. ഇതിലേക്ക് പച്ചമുളക്, തക്കാളി കറിവേപ്പില ഓരോന്നും വഴന്നുവരുന്നതിനനുസരിച്ചു ചേര്‍ത്തുകൊടുക്കുക. (ദോശക്കല്ലാണെങ്കില്‍ എല്ലാം ഒന്നിച്ചിട്ടു ഒരു സ്റ്റീല്‍ ഗ്ലാസ്സ് എടുത്തു കൊത്തി എടുത്താല്‍മതി )തക്കാളി വഴന്നുവന്നാല്‍ മുട്ടചേര്‍ത്ത് ഇളക്കി വേവിക്കുക. അതിലേക്ക് പൊറോട്ട ചേര്‍ത്തുകൊടുക്കുക. എല്ലാം മിക്‌സ് ആയിവന്നാല്‍ ചിക്കന്‍ അല്ലെങ്കില്‍ ഏതെങ്കിലും ഇറച്ചിയുടെ കറി ചേര്‍ത്ത് കൊടുക്കുക. ഇതാണ് തട്ടുകടയിലെ കൊത്തുപൊറോട്ടയില്‍ ടേസ്റ്റ് വരുത്തുന്ന ഐറ്റം. ഇത് പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റും. കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്പെടുകയും ചെയ്യും. അതുപോലെ പൊറോട്ടതന്നെ വേണം എന്നില്ല ഇതുണ്ടാക്കാന്‍. ബാക്കിവരുന്ന ചപ്പാത്തിക്കൊണ്ടും ഇത് തയ്യാറാക്കാം.