ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഉപ്പുമാവ്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധങ്ങൾ:
വറുത്ത റവ – രണ്ടു കപ്പ്
എണ്ണ – രണ്ടു ടേബിള് സ്പൂണ്
കടുക് – അര ടീസ്പൂണ്
ഉഴുന്നു പരിപ്പ് – ഒരു ടീസ്പൂണ്
പച്ചമുളക് – അഞ്ചെണ്ണം
ഇഞ്ചി, വെളുത്തുള്ളി – ഒരു ടേബിള്സ്പൂണ്
ഉള്ളി – രണ്ടെണ്ണം
തേങ്ങ ചെരവിയെടുത്തത് – അരക്കപ്പ്
കറിവേപ്പില – അല്പം
വെള്ളം – നാലു കപ്പ്
ഉപ്പ് – പാകത്തിന്
മല്ലിയില – അല്പം
തയ്യാറാക്കുന്ന വിധം:
പച്ചമുളക്, ഇഞ്ചി, സവാള എന്നിവ അരിഞ്ഞെടുക്കുക. ചീനച്ചട്ടിയില് വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ഉഴുന്നുപരിപ്പ് ഇടുക. പരിപ്പ് ചുവക്കുമ്പോള് കടുക് ഇടുക. കടുക് പൊട്ടിയ ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ഇടുക. ഇവ ഒന്നു വഴറ്റിയ ശേഷം ചെരകിയ തേങ്ങയും വെള്ളവും ഉപ്പും ചേര്ത്തിളക്കിയ ശേഷം ചട്ടിയിലേക്ക് ഒഴിക്കുക. തിളച്ചു തുടങ്ങുമ്പോള് റവ ഇടുക. വെള്ളം വറ്റുന്നതു വരെയും ഇളക്കുക. പിന്നീട് തീ കുറച്ചുവെച്ച് അല്പ്പ സമയം വേവിക്കുക.