ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് പുട്ട്. എന്നാൽ വളരെ രുചികരമായ രീതിയിൽ ചക്ക കൊണ്ട് പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
വരിക്ക ചക്ക ചുളകള്‍ -250 ഗ്രാം
അരിപ്പൊടി - 500 ഗ്രാം
ജീരകം - 5 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
വരിക്ക ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞൂ വെക്കുക.അരിപ്പൊടി അല്‍പം ഉപ്പും ആവശ്യത്തിനു വെള്ളം, ജീരകം എന്നിവയും ചേര്‍ത്തു പുട്ടിനു പാകത്തില്‍ നനയ്ക്കുക. നനച്ചു വെച്ച അരിപ്പൊടിയും അരിഞ്ഞ ചക്ക ചുളകളും കൂടി യോജിപ്പിച്ച് പുട്ടു പുഴുങ്ങുക.