Latest News

രുചികരമായ നെയ്യപ്പം

Malayalilife
രുചികരമായ നെയ്യപ്പം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് നെയ്യപ്പം. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

ചേരുവകൾ

പച്ചരിപ്പൊടി -4 കപ്പ്
ശർക്കര -250 ഗ്രാം
പാൽ -അര കപ്പ്
എള്ള്,കരിഞ്ജീരകം -അര ടീസ്പൂൺ വീതം
ഏലയ്ക്കപൊടിച്ചത് -6
പഞ്ചസാര -1 ടേബിൾസ്പൂൺ
സോഡാപ്പൊടി -കാൽ ടീസ്പൂൺ
കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യിൽ മൂപ്പിച്ചത് -കാൽ ടീസ്പൂൺ
വെളിച്ചെണ്ണ -400 മില്ലി

തയ്യാറാക്കുന്ന വിധം

ശർക്കര പാവ് കാച്ചിയതിൽ പാലൊഴിച്ച് അരിപ്പൊടി ചേർത്ത് നന്നായിളക്കി ദോശമാവിന്റെ അയവിൽ വെയ്ക്കുക.4 മുതൽ 8 വരെയുള്ള സാധനങ്ങളും ഇതിൽ കൂട്ടിചേർത്ത് 2 മണിക്കൂറോളം അടച്ചു വെയ്ക്കുക. ഇടത്തരം തീയിൽ നല്ല കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ കൂട്ട് ഇളക്കി ഒരു തവി മാവ് ഒഴിക്കുക.നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോൾ അപ്പം തിരിച്ചിടണം.ചുവന്ന നിറമാകുമ്പോൾ കോരിയെടുത്ത് എണ്ണ വാലാൻ വെയ്ക്കാം.

Read more topics: # tasty neyyappam recipe
tasty neyyappam recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക