Latest News

മാഞ്ഞുപോകാത്ത ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ച്; തിലകന്റെ ഓര്‍മ്മദിനത്തില്‍  കുറിപ്പുമായി അഭിമന്യു ഷമ്മി തിലകന്‍

Malayalilife
മാഞ്ഞുപോകാത്ത ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ച്; തിലകന്റെ ഓര്‍മ്മദിനത്തില്‍  കുറിപ്പുമായി അഭിമന്യു ഷമ്മി തിലകന്‍

മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ നടനാണ് തിലകന്‍. അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്ന് 14 വര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും കൊച്ചുമകനുമായ അഭിമന്യു ഷമ്മി തിലകന്‍.

'മാഞ്ഞുപോകാത്ത ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ച്... അച്ഛച്ചാ.. ഒരുപാട് മിസ്സ് ചെയ്യുന്നു' എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് അഭിമന്യു കുറിച്ചത്.

അതേസമയം, അച്ഛന്റെയും മുത്തച്ഛന്റെയും പാത പിന്തുടര്‍ന്ന് ഇന്ന് മലയാള സിനിമയില്‍ സജീവമാവുകയാണ് അഭിമന്യു. ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ' എന്ന ആക്ഷന്‍ ചിത്രത്തിലെ 'റസ്സല്‍ ഐസക്' എന്ന ക്രൂരനായ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിമന്യു അഭിമന്യു അരങ്ങേറ്റം കുറിച്ചത്. നിവിന്‍ പോളി ചിത്രം ബേബി ഗേളിലും താരം അഭിനയിച്ചിരുന്നു.

Read more topics: # തിലകന്‍
abhimanyu shammi thilakan about thilakan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES