ഓണ വിഭവത്തിൽ ഉൾകൊള്ളുന്ന ഒന്നാണ് നേന്ത്രപ്പഴം കൊണ്ടുള്ള കാളന്‍. നല്ല പച്ചമാങ്ങ ഉപയോഗിച്ച് കൊണ്ട് എനഗ്നെ രുചികരമായ രീതിയിൽ ഇവ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധങ്ങൾ
1. നേന്ത്രപ്പഴം - ഒന്നോ രണ്ടോ (നിങ്ങളുടെ ഇഷ്ടംപോലെ)
2. കുരുമുളകു പൊടി
3. ഉപ്പ്, മഞ്ഞള്‍
4. പച്ച മുളക്
5. തേങ്ങ
6. പുളിയുള്ള തൈര് - കാല്‍ ലിറ്റര്‍
7. കടുകും. മുളകും, കറിവേപ്പിലയും, വറവിടാന്‍
തയ്യാറാക്കുന്ന വിധം
അധികം വലുതല്ലാതെ ഒരു നേന്ത്രപ്പഴം മുറിക്കുക. അതില്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞളും ഇട്ട് നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാല്‍ വെള്ളമില്ലെങ്കില്‍ അത്രയും നല്ലത്. അധികം പഴുത്ത നേന്ത്രക്ക അല്ലെങ്കിൽ സ്പൂണ്‍ കൊണ്ട് ഒന്ന് നന്നായി ഉടയ്ക്കുക. അരമുറി തേങ്ങ ചിരവി, രണ്ട് പച്ചമുളകും, കുറച്ച് ജീരകവും (അര ടീസ്പൂണ്‍) ചേർത്ത് നന്നായി അരചെടുക്കുക. , മോരും വെള്ളം വെള്ളത്തിനു പകരം ചേർത്ത് അരച്ചാല്‍ നല്ലത്. ശേഷം അരച്ചത്, വെന്ത കഷണങ്ങളില്‍ യോജിപ്പിക്കുക. തൈര് ചേർത്ത് നന്നായി തിളച്ച് യോജിച്ച ശേഷം വാങ്ങിവെച്ച് വറവിടുക.