ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കൂന്തൽ ഫ്രൈ. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
കൂന്തൽ : 250 ഗ്രാം
സവാള : 3
തക്കാളി : 1
പച്ചമുളക് : 5
ഇഞ്ചി ചതച്ചത് : 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ
കറിവേപ്പില : 2 തുണ്ട്
ചുവന്ന മുളക് :2എണ്ണം
മുളക് പൊടി : 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി : 1 ടേബിൾ സ്പൂൺ
കുരുമുളക്പൊടി : 1 ടേബിൾ സ്പൂൺ
ഗരം മസാല : 1/2 ടേബിൾ സ്പൂൺ
മല്ലിപൊടി : കാൽ ടേബിൾ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിൽ
ചൂട് വെള്ളം : 1/2 കപ്പ് തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ച കൂന്തലിലേക്ക് 1/2 റ്റേബിൾസ്പൂണ് മുളക്പൊടിയും കാൽ tsp മഞ്ഞളും അല്പം ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിച്ചു അല്പം വെള്ളം ചേർത്ത് ഒന്ന് വേവിക്കുക ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കൂന്തൽ പൊരിച്ചെടുക്കുക ശേഷം അതെ എണ്ണയിൽ തന്നെ ഉള്ളി തക്കാളി ഇഞ്ചി പേസ്റ്റ് പച്ചമുളക് കറിവേപ്പില ചുവന്ന മുളക് എന്നിവ അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക ശേഷം അതിലേക്ക് പൊരിച്ചു വച്ച കൂന്തൽ ചേർത്ത് ഒന്ന് ഇളക്കിയതിന് ശേഷം മുളക്പൊടി മഞ്ഞൾപൊടി മല്ലിപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി അതിലേക്ക് 1/2 കപ്പ് ചൂട് വെള്ളം ചേർത്ത് ഒന്ന് ഇളക്കുക.... ശേഷം കുരുമുളക് പൊടി ഗരം മസാലയും ചേർത്ത് നന്നായി വറ്റിച്ചെടുക്കുക