Latest News

ഇല അടയും കട്ടൻ ചായയും

Malayalilife
topbanner
ഇല അടയും കട്ടൻ ചായയും

വർക്കും  പ്രിയപ്പെട്ട ഒരു വിഭവമാണ് ഇളയട. ഇവ കട്ടനൊപ്പം കൂട്ടി കഴിക്കാൻ ഏറെ രുചികരവുമാണ്. എന്നാൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

അരിപൊടി - 1 കപ്പ്
ചിരകിയ തേങ്ങ - 2 കപ്പ്
വെണ്ണ - 1 ടീസ്പൂണ്‍
പഞ്ചസാര - ¾ കപ്പ്
ഉപ്പ് - 1 നുള്ള്
ഏലക്കായ് പൊടി - ½ ടീസ്പൂണ്‍
വാഴയില - ചതുരത്തില്‍ കഷണങ്ങളാക്കിയത്

തയ്യാറാക്കുന്ന വിധം

1 ½ കപ്പ് വെള്ളം അടുപ്പത്ത് വച്ച് തിളപ്പിക്കുക. ഇതിലേക്ക് നേര്‍മ്മയായി പൊടിച്ച അരിപ്പൊടി ഒരു നുള്ള് ഉപ്പ് ഇട്ട് കുഴയ്ക്കുക. കട്ടകെട്ടാതെ കുഴയ്ക്കണം. അടുപ്പത്തു നിന്ന് വാങ്ങുക. പഞ്ചസാര, ഏലക്കായ്പൊടി, ചിരകിയ തേങ്ങ ഇവ നല്ലതുപോലെ യോജിപ്പിച്ചു വയ്ക്കുക. കുഴച്ചു വച്ച മാവിനെ നാരങ്ങാ വലുപ്പത്തില്‍ എടുത്ത് വാട്ടിയ വാഴയിലയില്‍ നേര്‍മ്മയായി കൈകൊണ്ടു വട്ടത്തില്‍ പരത്തി, തേങ്ങ പഞ്ചസാര മിശ്രിതം നടുക്കുവച്ച് മടക്കി അപ്പചെമ്പില്‍ വച്ച് പുഴുങ്ങിയെടുക്കുക. സ്വാദിഷ്ഠമായ ഇലയട തയ്യാര്‍.

tasty ila ada recipe with black tea

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES