Latest News

ഗോപി 65 തയ്യാറാക്കാം

Malayalilife
ഗോപി 65 തയ്യാറാക്കാം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഗോപി 65. വളരെ രുചികരവുമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ
കോളിഫ്ലവർ - ഒന്നിന്റെ പകുതി
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 1/2 ടീസ്പൂൺ
മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ
കശ്‍മീരി മുളക്പൊടി - 1 ടേബിൾസ്പൂൺ
ഗരം മസാല - അരടീസ്പൂൺ
കുരുമുളക്പൊടി - അരടീസ്പൂൺ
മുട്ട - 1 എണ്ണം
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
കെച്ചപ്പ് - 1 ടേബിൾസ്പൂൺ
കോൺഫ്ലോർ - കാൽ കപ്പ്
മൈദാ - 2 ടേബിൾസ്പൂൺ
അരിപ്പൊടി - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്‌
മഞ്ഞൾ പൊടി - 3-4 നുള്ള്‌
ഓയിൽ - ഫ്രൈ ചെയ്യാൻ ആവശ്യമായത്‌

തയ്യാറാക്കുന്ന വിധം

തിളക്കുന്ന വെള്ളത്തിലേക്ക്‌  ഉപ്പ് ,മഞ്ഞൾപൊടി എന്നിവ ചേർക്കുക . ഇതിലേക്കു കോളിഫ്ലവർ ഇട്ട്‌ 2 മിനുട്ട് തിളപ്പിച്ചെടുക്കുക .ഒരു ബൗളിൽ ബാക്കിയെല്ലാ ചേരുവകളും കുറച്ചു വെള്ളവും  ചേർത്ത് മസാല ബാറ്റർ തയ്യാറാകുക .ഇതിലേക്കു കോളിഫ്ലവറിട്ട് 10 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഫ്രൈ ചെയ്തെടുക്കുക.അവസാനമായി കറിവേപ്പില പച്ചമുളക് എന്നിവ ഫ്രൈ ചെയ്തത് ചേർത്ത് അലങ്കരിക്കാം.

Read more topics: # tasty gopi 65 ,# recipe
tasty gopi 65 recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES