Latest News

ബീഫ് അച്ചാർ

Malayalilife
ബീഫ് അച്ചാർ

വർക്കും ഇഷ്‌ടപ്പെട്ട ഒരു വിഭവമാണ് ബീഫ്. ബീഫ് കൊണ്ട് വളരെ രുചികരമായ രീതിയിൽ എങ്ങനെ അച്ചാർ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ :

ബീഫ് ..1 കിലോ (ചെറുതായി കഷ്ണങ്ങൾ ആക്കിയത് )
മുളക് പൊടി- 4 സ്പൂൺ
മഞ്ഞൾ പൊടി ...1/2 സ്പൂൺ
നല്ലെണ്ണ ...150 ഗ്രാം
വെളുത്തുള്ളി ...ഒരു കുടം (പകുതി അരച്ച് എടുക്കുക ..ബാക്കി ബീഫിന്റെ കൂടെ വേവിക്കുക )
ഇഞ്ചി ...വലിയ കഷ്ണം (പകുതി അരച്ച് എടുക്കുക ..ബാക്കി ബീഫിന്റെ കൂടെ വേവിക്കുക)
പച്ചമുളക്- 2
ഉലുവാ പൊടി അര സ്പൂൺ..(.ഉലുവ വറുത്തു പൊടിച്ചത്)
കായം ...ഒരു സ്പൂൺ (എണ്ണയിൽ വറുത്തു പൊടിച്ചത് )
വിനാഗിരി- ഒരു കപ്പ്
കറിവേപ്പില
ഉപ്പ് ..ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം ....

ബീഫ് ഒരു സ്പൂൺ, മുളക് പൊടിയും മഞ്ഞൾപൊടിയും പച്ചമുളക് കീറിയതും ..വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ഇട്ടു വേവിക്കുക ...(ഒരു 10 മുതൽ 15 മിനിറ്റ് വരെ ). അതിനുശേഷം എണ്ണയിൽ നന്നായി വറുത്തു കോരുക. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് വെളുത്തുള്ളി അരച്ചതും ഇഞ്ചി അരച്ചതും ഇട്ടു ഒന്ന് വഴറ്റുക. പച്ചമണം മാറുമ്പോൾ അതിലേയ്ക്ക് ബാക്കി 3 സ്പൂൺ മുളക് പൊടി ചേർത്ത് ഒന്ന് കൂടി ഇളക്കുക അതിലേയ്ക്ക് കായം ഉലുവ എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം വറുത്തു വച്ചിരിക്കുന്ന ബീഫ് ഇടുക എണ്ണ ഊറി വരുമ്പോൾ ഇളക്കി കൊടുക്കുക. അതിലേയ്ക്ക് വിനാഗിരി ഒഴിച്ച് ഉപ്പും ചേർക്കുക  ആറിയതിനുശേഷം  ശേഷം കുപ്പിയിൽ സൂക്ഷിക്കുക ...

Read more topics: # ബീഫ് അച്ചാർ
tasty beef achar recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക