Latest News

പോർക്ക് വിന്താലു തയ്യാറാക്കാം

Malayalilife
പോർക്ക് വിന്താലു തയ്യാറാക്കാം

ക്ഷണ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട  ഒരു  വിഭവമാണ് പോർക്ക്. ഇവ കൊണ്ട് വളരെ രുചികരമായ രീതിയിൽ എങ്ങനെ പോർക്ക് വിന്താലു തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ
പന്നിയിറച്ചി – ഒരു കിലോ
സവാള – മുക്കാൽ കിലോ(കൊത്തി അരിഞ്ഞത്)
തക്കാളി – രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – ഒരു ടീ സ്പൂൺ
കടുക് – ഒരു ടീ സ്പൂൺ
ജീരകം – അര ടീ സ്പൂൺ
ഉലുവ – ഒരു നുള്ള്
വെളുത്തുള്ളി – പത്തു ഗ്രാം
ഏലക്ക – ഒരെണ്ണം(ചതച്ചത്)
കറുവ – രണ്ട് (ചതച്ചത്)
ഗ്രാമ്പു – അഞ്ചെണ്ണം(ചതച്ചത്)
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി – പത്തു ഗ്രാം
മല്ലിയില – ഒരു തണ്ട്
വിനാഗിരി – മുക്കാൽ കപ്പ്
കാപ്സിക്കം – ഒന്ന്(ചെറിയ കഷ്ണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം

കടുക്,ഉലുവ,ജീരകം എന്നിവ വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുത്തതിനോടൊപ്പം. ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളായി മുറിച്ച് കുക്കറിൽ ഏലക്ക,കറുവ ,ഗ്രാമ്പു,ഉപ്പ്,മഞ്ഞൾ പൊടി,വിനാഗിരി എന്നിവയിട്ട് രണ്ട് വിസിൽ കേൾക്കുന്നതുവരെ വേവിക്കുക.തണുത്തശേഷം ഇറച്ചി കോരിയെടുത്ത് ബാക്കി വരുന്ന വെള്ളം മാറ്റിവെയ്ക്കുക.ഇറച്ചി എല്ലും തൊലിയും മാറ്റിയെടുത്ത് ചീനച്ചട്ടിയിലിട്ട് ബ്രൗൺ നിറം ആകുമ്പോൾ കോരിമാറ്റുക. ഇതിൽ ബാക്കിയാവുന്ന നെയ്യിൽ അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും തക്കാളിയും എണ്ണ തെളിയുന്നവരെ വഴറ്റിയെടുക്കുക.അതിലേക്ക് മുളക്പൊടി ചേർത്ത് മാറ്റിവെച്ച വെള്ളം ഒഴിക്കുക.ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി ഈ ചാറിലേക്ക് ഇട്ട് അരകപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.അവസാനം കാപ്സിക്കം ചേർത്ത് വാങ്ങുക.അതിൽ മല്ലിയില ഇട്ട് അലങ്കരിക്കാം.

Read more topics: # tasty Pork vindaloo,# recipe
tasty Pork vindaloo recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES