സ്വാദിഷ്‌ഠമായ ധോക്ല തയ്യാറാക്കാം

Malayalilife
സ്വാദിഷ്‌ഠമായ ധോക്ല തയ്യാറാക്കാം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ധോക്ല. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

1. പച്ചരി -1 കപ്പ്
2. പായസപരിപ്പ് -അരക്കപ്പ്
3. വെളുത്ത അവിൽ - 1 handful
4. ബേക്കിങ്ങ് പൗഡർ -  1 സ്പൂൺ
5. ഉപ്പ് - ആവശ്യത്തിന് 
6. മഞ്ഞൾപ്പൊടി -1 സ്പൂൺ 
7. തൈര് - കാൽകപ്പ്
8. കടുക്-1 സ്പൂൺ
9. പച്ചമുളക് -5,6 

തയ്യാറാക്കുന്ന വിധം 

അരിയും പരിപ്പും 6-7 മണിക്കൂർ കുതിര്‍ത്ത് അരയ്ക്കുക .അരയ്ക്കുന്നതിന് 5 മിനിറ്റ് മുമ്പ് അവിൽ കഴുകി കുതിര്‍ത്ത്, അതും ചേർത്ത് അരയ്ക്കണം. 4-5 മണിക്കൂർ ഈ മാവ് അടച്ച് വെയ്ക്കണം. ആവിയിൽ വേവിക്കുന്നതിനു തൊട്ടു മുമ്പ് ഉപ്പ്, തൈര് , ബേക്കിങ്ങ് പൗഡർ എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക.  Air holes വരുന്നതു വരെ. ശേഷം എണ്ണ പുരട്ടിയ പാത്രത്തിൽ ഒഴിച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതിനു മുകളിൽ കടുക് , പച്ചമുളക് വറുത്തിടുക. പാത്രത്തിൽ പകുതി ഭാഗം മാവ് ഒഴിക്കാവൂ. കാരണം ഇത് നന്നായി പൊങ്ങി വരും വേവുമ്പോ. ധോക്ക്ല റെഡി. ചട്ണി കൂട്ടി കഴീക്കാം.

Read more topics: # tasty Dhokhla recipe
tasty Dhokhla recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES