ഇടിച്ചക്കത്തോരൻ തയ്യാറാക്കാം

Malayalilife
ഇടിച്ചക്കത്തോരൻ  തയ്യാറാക്കാം

ക്ക കൊണ്ട് എങ്ങനെ ഇടിച്ചക്ക തോരൻ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ 
1. ഇടിച്ചക്ക പ്രായത്തിലുള്ള 
ചക്ക– ഒന്ന് 
2. നാളികേരം–ഒന്ന് (ചിരവിയത്) 
3. കടുക്, വറ്റൽ മുളക്, 
ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്പൂൺ 
4. കറിവേപ്പില–ഒരു തണ്ട് 
5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്പൂൺ 
6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്പൂൺ വീതം 
7. ഉപ്പ്–പാകത്തിന് 
പാചകം ചെയ്യുന്നവിധം 
ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ചു ഇറക്കിവയ്ക്കുക.
 

Read more topics: # idichakka thoran recipe
tasty idichakka thoran recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES