ചോറിനും ചപ്പാത്തിക്കും പറ്റിയ ഒന്നാണ് മുട്ട റോസ്‌റ്റ്. എന്നാൽ എരിവുള്ള മുട്ട റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
പച്ചമുളക് - 8
സവാള അരിഞ്ഞത് -4
തക്കാളി അരിഞ്ഞത് -2
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -5 അല്ലികൾ
മുളക് പൊടി -1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി -1 1/2 ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി -1 ടി സ്പൂൺ
മുട്ട പുഴുങ്ങിയത് -4
എണ്ണ / കറിവേപ്പില/ ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.ഉപ്പു ചേർക്കുക. ഇതിലേക്ക് തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം പൊടികൾ എല്ലാം ചേർത്ത് ഇളക്കുക നല്ല ബ്രൗൺ നിറമാകുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കി അഞ്ചു മിനിട്ടു അടച്ചു വെച്ച ശേഷം ഇളക്കിടുക്കാം.എരിവുള്ള മുട്ട റോസ്റ്റ് റെഡി.