ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബിരിയാണി. വളരെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ രുചികരമായി മട്ടൻ ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ബസ്മതി അരി വേവിച്ചത് 1 കെജി
മട്ടൺ വേവിച്ചത് 1 കെജി
തക്കാളി അരിഞ്ഞത് 1 കപ്പ്
സവാള അരിഞ്ഞത് 1 കപ്പ്
മഞ്ഞൾപൊടി 2 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
കുരുമുളക്പൊടി 3 ടീസ്പൂൺ
ബിരിയാണി മസാല 3 ടീസ്പൂൺ
മല്ലിപൊടി 2 ടീസ്പൂൺ
സവാള 2 എണ്ണം അറിഞ്ഞു ഫ്രൈ ചെയ്തത്
ഉണക്ക മുന്തിരി ഫ്രൈ ചെയ്തത് 2 ടേബിൾസ്പൂൺ
Cashewnut ഫ്രൈ ചെയ്തത് 2 ടേബിൾസ്പൂൺ
പുതിന ഇല അരിഞ്ഞത് 1 കപ്പ്
പൈനാപ്പിൾ എസ്സെൻസ് 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക അതിലേക് അറിഞ്ഞ സവാള ഇട്ടു മൂപ്പിക്കുക പിന്നീട് പൊടികൾ എല്ലാം ചേർത്ത് നല്ലത് പോലെ മോറിയിക്കുക ശേഷം തക്കാളി ഇട്ടു കൊടുക്കുക അത് വഴന്ന ശേഷം മട്ടനിൽ ഉള്ള വെള്ളം ഒഴിച്ചു കൊടുക്കാം അതു കുറുകുമ്പോൾ മട്ടൺ പീസ് ഇട്ടു വരട്ടി എടുക്കാം
ശേഷം ബിരിയാണി സെറ്റ് ചെയ്യാം.
ഒരു ചെമ്പിൽ ആദ്യം റൈസ് ഇട്ടു കൊടുക്കുക പിന്നീട് മട്ടൺ മിക്സ് ഇട്ടു കൊടുക്കാം. പിന്നെ റൈസ്. ശേഷം വറുത്ത സവാള, ക്യാഷ് നട്ട്, മുന്തിരി, പുതിന , ഇട്ടു കൊടുക്കകം പിന്നീട് പൈനാപ്പിൾ എസ്സെൻസ് സ്പ്രെഡ് ചെയ്തു കൊടുക്കാം . ഗ്യാസ് ഓൺ ചെയ്ത് മുടി വച്ച ചെറു തീയിൽ 5 മിന്റ് വച്ചതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ്.