Latest News

സ്‌പൈസി കാട ഫ്രൈ ഉണ്ടാക്കാം !

Malayalilife
സ്‌പൈസി കാട ഫ്രൈ ഉണ്ടാക്കാം !

ചേരുവകള്‍


കാട - നാലെണ്ണം(നന്നായി കഴുകി വൃത്തിയാക്കിയത്)
തക്കാളി - മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
സവാള - നാലെണ്ണം(നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്)
മുളക്‌പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ടീ സ്പൂണ്‍
കുരുമുളകുപൊടി - അര ടീ സ്പൂണ്‍
പെരുംജീരകം - ഒരു ടിസ്പൂണ്‍(പൊടിച്ചത്)
കറിവേപ്പില/മല്ലിയില - രണ്ട് തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്


പാകം ചെയ്യേണ്ട വിധം
ചീനച്ചട്ടിയില്‍ എണ്ണചൂടാക്കി അതില്‍ സവാള വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി , മുളകു പൊടി,മഞ്ഞള്‍പൊടി,പെരും ജീരകം ഇവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു കാട ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക.നന്നായി വെന്തു കുറുകുമ്പോള്‍ മല്ലിയിലയോ കറിവേപ്പിലയോ ഇട്ട് വാങ്ങി ഉപയോഗിക്കാം.

Read more topics: # spaicy Quail fry,# recipe
spaicy Quail fry recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES