Latest News

ചുവന്ന ചീര തോരന്‍ തയ്യാറാകാം

Malayalilife
ചുവന്ന ചീര തോരന്‍ തയ്യാറാകാം

രോഗ്യത്തിന് ഏറെ ഗുണങ്ങൾ  നൽകുന്ന ഒന്നാണ് ചീര. നിരവധി ആരോഗ്യ ഗുണകളാണ് ഇവ പ്രധാനം ചെയ്യുന്നത്. എന്നാൽ ചീര കൊണ്ട് ഒരു തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

ചീര- ഒരു പിടി
പച്ചമുളക്- 2
കൊച്ചുള്ളി- 4
വെളുത്തുള്ളി- 1
ജീരകം- 1 നുള്ള്
കരിവേപ്പില- 1 കതിര്‍പ്പ്
തേങ്ങ- ¼ കപ്പ്
ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം

ചീര കനംകുറച്ച്‌ അരിഞ്ഞ് വെക്കുക.തേങ്ങയും പച്ചമുളകും, ജീരകം, വെളുത്തുള്ളി, കൊച്ചുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുന്ന പരുവത്തില്‍ അരച്ചെടുക്കുക. അതായത്, കറികള്‍ക്കരക്കുന്നതുപോലെ നന്നായി അരക്കരുത്. അരക്കാനായി വെള്ളവും ചേര്‍ക്കരുത്. ഒരു ചീനച്ചട്ടിയില്‍ അരസ്പൂണ്‍ എണ്ണ ഒഴിച്ച്‌, കടുകിട്ട്, ഒരു തണ്ട് കരിവേപ്പിലയും ഇട്ട് പൊട്ടിക്കുക. തീ നന്നായി കുറച്ച്‌ വെച്ച്‌, ചീര ആദ്യം ഇടുക, അതിനു മുകളിലായി തേങ്ങക്കൂട്ട് ഇടുക.ഇതെല്ലാം പാത്രത്തിന്റെ ഒത്ത നടുക്ക് കൂട്ടിയിട്ട് 2 മിനിറ്റ്, പാത്രം അടക്കാതെ വേവിക്കുക. തീകെടുത്തി പാത്രത്തില്‍ ഒന്നു നിരത്തി ഇട്ട്, 1 മിനിറ്റ് കൂടി, വെള്ളം പറ്റാ‍ന്‍ അനുവദിക്കുക. ഇളക്കി ചെര്‍ത്ത് വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.

ഒരു നുള്ള് മേമ്ബൊടി :- ഈ ചീര എന്റെ മസ്കറ്റിന്റെ റെസില്‍ ഉണ്ടായ 'ഓര്‍ഗാനിക്' ചീരയാണ്. ഒരു ഫ്ലാറ്റില്‍ ആണ് ജീവിതം എങ്കില്‍ പോലും വളരെ എളുപ്പത്തില്‍ ഒരു ചട്ടിയില്‍ ഇട്ട് വളര്‍ത്താള്‍ സാധിക്കും. ധാരാളം വിറ്റാമിനുകളൂള്ള ഒരു ആരോഗ്യത്തിന്റെ കലവറയാണ് ചുവന്നചീര.ഫൈബര്‍ ധാരാളമായിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു.അതുപോലെ മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്.കൊളസ്ട്രോള്‍ പ്രമേഹം എന്നിവ തടയാനും ചുവന്ന ചീര ഉത്തമമാണ്.ഇത് ആന്റിഓക്സിഡന്റുകളാല്‍ സമ്ബന്നമാണ്.ഇരുമ്ബിന്റെ അംശം ധാരാളം ഉണ്ട്.ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്ക് സാധിക്കും.ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും.

Read more topics: # red pallak,# dishes
red pallak dishes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക