വളരെ വ്യത്യസ്തമായതും രുചികരമായതുമായ ഒരു വിഭവമാണ് പോർക്ക് വിന്താലു. രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
പന്നിയിറച്ചി 1 കിലോ
വറ്റൽ മുളക് 20 എണ്ണം
വെളുത്തുള്ളി ഒരു വലിയ കുടം
ഇഞ്ചി ഒരു വലിയ കഷണം
ജീരകം 1 ടീ:സ്പൂൺ
കടുക് 1 ടേ:സ്പൂൺ
മഞ്ഞൾ ½ ടീസ്പൂൺ
ഗ്രാമ്പൂ 6 + പട്ട 4 കഷണം + ഏലക്ക 4
സവോള 3
വിനാഗിരി തൊട്ടരക്കാൻ ആവശ്യത്തിന്
ഡാൽഡ അല്ലെങ്കിൽ വെളിച്ചെണ്ണ ½ കപ്പ്
തയ്യാറാക്കുന്ന വിധം
സവോള, ഇഞ്ചി, വെളുത്തുള്ളി ഇവ ഓരോന്നും തിരിച്ചു അരച്ചെടുക്കുക. കടുക്, ജീരകം, മഞ്ഞൾ മസാല ഒന്നിച്ചും, മുളക് വേറെയും വിന്നാഗിരി തൊട്ടരക്കുക. ഇഞ്ചി ഒരു വിധം മൂത്ത കഷണങ്ങളാകി മുറിച്ചു വൃത്തിയാക്കി ഉപ്പു തിരുമ്മി വക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ഡാൽഡ ഒഴിച്ച് ആദ്യം സവോള അരപ്പും പിന്നെ ഇഞ്ചി, വെളുത്തുള്ളി അരപ്പും മൂപ്പിക്കുക. ലൈറ്റ് ബ്രൗൺ ആകുമ്പോൾ മുളകരപ്പു ഇട്ടു തീ കുറച്ചു ഇളക്കി നല്ല കറുത്ത ചുവപ്പ് നിറമാകുന്നതു വരെ മൂപ്പിക്കണം. അതിനു ശേഷം ബാക്കി അരപ്പിട്ട് മൂപ്പിക്കണം. അവസാനം അരപ്പ് മൂത്ത് കഴിയുമ്പോൾ ഇറച്ചി ഇട്ട് കുറച്ചു നേരം ഇളക്കണം. ഉപ്പു പുളി മസാല പാകമാണോ എന്ന് നോക്കി പാകപ്പെടുത്തണം. അതിനു ശേഷം കുക്കറിൽ ഇട്ട് കുറുകിയ ചാറ് ആകുന്നതുവരെ 1 ഗ്ലാസ് വെള്ളംകൂടി ചേർത്ത്, പാകത്തിന് വേവിക്കണം. ഒത്തിരി ചാറ് ആകരുത്. വിന്താലു പരുവത്തിൽ ഇറക്കണം. അവസാനം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി ഇറക്കണം. പുളി സ്വൽപ്പം മുമ്പോട്ടായിരിക്കണം. ഒരു ദിവസം കഴിഞ്ഞു ഉപയോഗിച്ചാൽ കൂടുതൽ രുചിയായിരിക്കും.