ക്രിസ്മസ് സമയം എത്തുമ്പോഴേ ഏവർക്കും ഓർമ്മ വരുന്നത് കേക്കുകൾ ആണ്. വിവിധ രുചികളിൽ കേകേക്കുകൾ ഉണ്ട്. എന്നാൽ പ്ലം കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
ഉണക്കിയ പഴക്കൂട്ട്
കിസ്മിസ് -1/4 കപ്പ്
ഉണക്ക മുന്തിരി – 1/4 കപ്പ്
ആപ്രിക്കോട്ട് -1/4 കപ്പ് (ചെറുതായി നുറുക്കിയത് )
ഉണങ്ങിയ ഫിഗ് -1/4 കപ്പ് (ചെറുതായി നുറുക്കിയത്)
ഓറഞ്ചു ജ്യൂസ് -1/4 –
കശുവണ്ടി -1/4 കപ്പ് (ചെറുതായി നുറുക്കിയത്)
ബദാം – 1/4 കപ്പ്
കാരമൽ സിറപ് ഉണ്ടാക്കാൻ :
പഞ്ചസ്സാര ???? 4 ടേബിൾ സ്പൂണ്‍
വെള്ളം -1 ½ ടേബിൾ സ്പൂണ്‍
നാരങ്ങാ നീര് -അല്പം
തിളച്ചവെള്ളം -1/4 കപ്പ്
മാവുണ്ടാക്കാൻ ആവശ്യമായവ :
ഉപ്പില്ലാത്ത വെണ്ണ -1/2 കപ്പ്
മുട്ട – രണ്ടെണ്ണം
പൊടിച്ച പഞ്ചസ്സാര -1 ¼ കപ്പ്
വാനില എസ്സന്സ് -1/2 ടീ സ്പൂണ്‍
മൈദാ – 1 ¼ കപ്പ്
ബേക്കിംഗ് പൌഡർ -3/4 ടീ സ്പൂണ്‍
പട്ട പൊടിച്ചത് -1/4റ്റ്tee സ്പൂണ്‍
ചുക്ക് പൊടി -1/8 ടീ സ്പൂണ്‍
ജാതിക്കുരു ഒരു ഗ്രേറ്ററിൽ ചുരണ്ടി പൊടിയായി എടുത്തത് -മുക്കാല്‍ ടീ സ്പൂണ്‍
ഗ്രാമ്പൂ പൊടിച്ചത് – മുക്കാല്‍ ടീ സ്പൂണ്‍
ഇത് ഉണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ പഴങ്ങളും , ബദാമും കശുവണ്ടിയും ചെറു തീയിൽ ഓറഞ്ചു ജ്യൂസിൽ ഇളക്കി 5-6 മിനിട്ട് പാകം ചെയ്തെടുക്കുക .ജ്യൂസ് മുഴുവന് വറ്റി പോകണം , അത് ചൂടാറാൻ വയ്ക്കുക
അതിനു ശേഷം പഞ്ചസ്സാര ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില ഉരുക്കി അല്പം തിളച്ച വെള്ളമൊഴിച്ച് നാരങ്ങാ നീരും ചേർത്ത് കാരമൽ സിറപ്പ് ഉണ്ടാക്കി വയ്ക്കുക
ഇനി മൈദയും ബേക്കിംഗ് പൌഡര്‍ മസാലകൾ പൊടിച്ചതും ചേർത്ത് നന്നായി അരിച്ചെടുത്ത് വയ്ക്കുക
ഇനി ഇതെല്ലാം മിക്സ് ചെയ്ത് മാവ് തയ്യാറാക്കാം
അതിനായി വെണ്ണയിൽ പഞ്ചസ്സാര പൊടിച്ചത് രണ്ടു മുട്ടയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ഇതിലേയ്ക്ക് ഇനി വാനില എസൻസ് ചേർത്ത് ഇളക്കാം അടുത്തതായി അതിലേക്കു കാരമൽ സിറപ്പ് ചേർക്കുക നന്നായി യോജിപ്പിച്ചതിനു ശേഷം വേവിച്ചുവച്ചിരിക്കുന്ന പഴങ്ങള്‍ ചേര്‍ത്ത് ഇളക്കാം
അടുത്തതായി ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മൈദാക്കൂട്ടു 2 – 3 പ്രാവശ്യമായി ചേർത്ത് കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ( ഇത് നന്നായി മിക്സ് ആകണം ചേരുവകൾ എല്ലാം സാധാരണ ഊഷ്മാവിൽ ആയിരിക്കണം )
ഇനി നമുക്ക കുക്കർ അടുപ്പത് ചൂടാകാൻ വയ്ക്കാം
കേക്കുണ്ടാക്കാനുള്ള പാത്രം നന്നായി വെണ്ണ തടവി അതിന്റെ ഉള്ളിൽ അടിയിലായി ബട്ടർ പേപ്പർ വിരിച്ചു അതിലും വെണ്ണ തടവി വയ്ക്കുക
മാവ് ഈ പാത്രത്തിലേക്ക് ഒഴിക്കുക . ചൂടായ കുക്കറിൽ തട്ട് വച്ച് അതിന്മേൽ ഈ കേക്ക് പാത്രം വയ്ക്കുക
ഇനി കുക്കറിന്റെ മൂടി ഇട്ടു , വെയ്റ്റിടാതെ ചെറുതീയിൽ കേക്ക് വേകുന്ന വരെ പാകം ചെയ്തെടുക്കുക ( കുക്കറിന്റെ ഗാസ്ക്കറ്റോ വെയ്റ്റോ ഇടാൻ പാടില്ല )
ഇടയ്ക്കു അടപ്പ് തുറന്നു ഒരു ഈർക്കിലിയോ മറ്റോ ഇട്ടു കുത്തി നോക്കിയാൽ വെന്തോ എന്നറിയാം
നന്നായി വെന്ത ശേഷം പാത്രം പുറത്തു എടുക്കാം ( സൂക്ഷിക്കുക കയ്യൊന്നും പൊള്ളിക്കരുത് പിന്നെ കേക്കിനു പകരം നെയ്യപ്പം ആയിരിക്കും കിട്ടുക ) ഇത് നമുക്ക് ഇഷ്ട്ടമുള്ളപോലെ അലങ്കരിക്കാം