Latest News

മുട്ടയും ആല്‍ക്കഹോളും ഇല്ലാത്ത പ്ലം കേക്ക് തയ്യാറാക്കാം

Malayalilife
മുട്ടയും ആല്‍ക്കഹോളും ഇല്ലാത്ത പ്ലം കേക്ക് തയ്യാറാക്കാം

ധുര പലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല. ചോക്കലേറ്റും കേക്കുകളും നമ്മുക്ക് എന്നും പ്രിയം തന്നെ .കുക്കറില്‍ സ്വാദിഷ്ടമായ ഒരു പ്ലം കേക്കുണ്ടാക്കിയാലോ? അതും മുട്ടയും ആല്‍ക്കഹോളും ഇല്ലാതെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലേ രുചികരമായി പ്ലം കേക്ക് തയ്യാറാക്കാം പരീക്ഷിച്ച് നോക്കു.

ഉണക്കിയ പഴക്കൂട്ട് :

കിസ്മിസ് -1/4 കപ്പ് 
ഉണക്ക മുന്തിരി - 1/4 കപ്പ്
ആപ്രിക്കോട്ട് -1/4 കപ്പ് (ചെറുതായി നുറുക്കിയത് )
ഉണങ്ങിയ ഫിഗ് -1/4 കപ്പ് (ചെറുതായി നുറുക്കിയത്)
പഞ്ചസ്സാര പാനിയില്‍ പാകം ചെയ്ത ഓറഞ്ചു തൊലി -1/8 കപ്പ്
ഓറഞ്ചു ജ്യൂസ് -1/4 - 1/2 കപ്പ് 
കശുവണ്ടി -1/4 കപ്പ് (ചെറുതായി നുറുക്കിയത്)
ബദാം - 1/4 കപ്പ്

കാരമല്‍ സിറപ് ഉണ്ടാക്കാന്‍ :
പഞ്ചസ്സാര -3 - 4 ടേബിള്‍ സ്പൂണ്‍ 
വെള്ളം -1 ½ ടേബിള്‍ സ്പൂണ്‍ 
നാരങ്ങാ നീര് -അല്പം 
തിളച്ചവെള്ളം -1/4 കപ്പ്

മാവുണ്ടാക്കാന്‍ ആവശ്യമായവ :
ഉപ്പില്ലാത്ത വെണ്ണ -1/2 കപ്പ് 
പൊടിച്ച പഞ്ചസ്സാര -1 ¼ കപ്പ് 
ആപ്പിള്‍ തൊലിയും കുരുവും കളഞ്ഞു വേവിച്ചു അരച്ചെടുത്തത് -1/2 കപ്പ് 
തൈര് -1/3 കപ്പ് 
വാനില എസ്സന്‌സ് -1/2 ടീ സ്പൂണ്‍ 
മൈദാ - 1 ¼ കപ്പ് 
ബേക്കിംഗ് പൌഡര്‍ -3/4 ടീ സ്പൂണ്‍ 
പട്ട പൊടിച്ചത് -1/4 ടീ സ്പൂണ്‍ 
ചുക്ക് പൊടി -1/8 ടീ സ്പൂണ്‍ 
ജാതിക്കുരു ഒരു ഗ്രേറ്ററില്‍ ചുരണ്ടി പൊടിയായി എടുത്തത് -1/8 ടീ സ്പൂണ്‍ 
ഗ്രാമ്പൂ പൊടിച്ചത് - 1/8 ടീ സ്പൂണ്‍


 തയ്യാറാക്കുന്ന വിധം
പഴങ്ങളും , ബദാമും കശുവണ്ടിയും ചെറു തീയില്‍ ഓറഞ്ചു ജ്യൂസില്‍ ഇളക്കി 5-6 മിനിട്ട് പാകം ചെയ്‌തെടുക്കുക . ഒടുവിലായി പഞ്ചസ്സാര പാനിയില്‍ പാകം ചെയ്‌തെടുത്ത ഓറഞ്ചു തൊലിയും ചേര്‍ത്തിളക്കുക. ജ്യൂസ് മുഴുവന് വറ്റി പോകണം , അത് ചൂടാറാന്‍ വയ്ക്കുക.പഞ്ചസ്സാര ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില ഉരുക്കി അല്പം തിളച്ച വെള്ളമൊഴിച്ച് നാരങ്ങാ നീരും ചേര്‍ത്ത് കാരമല്‍ സിറപ്പ് ഉണ്ടാക്കി വയ്ക്കുക 
മൈദയില്‍ ബേക്കിംഗ് പൌടരും മസാലകള്‍ പൊടിച്ചതും ചേര്‍ത്ത് നന്നായി അരിച്ചെടുത്ത് വയ്ക്കുക.വെണ്ണയില്‍ പഞ്ചസ്സാര പൊടിച്ചത് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഇനി വാനില എസന്‍സ് ചേര്‍ത്ത് ഇളക്കാം .ഇതിലേക്ക് പുളി ഇല്ലാത്ത കട്ട തൈര് ചേര്‍ത്ത് ഇളക്കാം.ഇനി ആപ്പിള്‍ വേവിച്ചു അരച്ച് വച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക , ഇപ്പോള്‍ കൂട്ട് പാല് പിരിഞ്ഞ പോലെ ആകും . അതാണ് ശരിയായ പാകം 


അതിലേക്കു കാരമല്‍ സിറപ്പ് ചേര്‍ക്കുക.തണുത്ത പഴക്കൂട്ടുകള്‍ ചേര്‍ത്തിളക്കുക ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മൈദാക്കൂട്ടു 2 - 3 പ്രാവശ്യമായി ചേര്‍ത്ത് കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ സമയത്ത് കുക്കറിനുള്ളില്‍ 1/2 ഇഞ്ച് ഖനത്തില്‍ പൊടിയുപ്പ് നിരത്തി അതിന്മേല്‍ കുക്കറിന്റെ തട്ട്( Pressure Cooker Rack ) വച്ച്, അടച്ചു വച്ച് അടുപ്പത് ചൂടാകാന്‍ വയ്ക്കണം . കേക്കുണ്ടാക്കാനുള്ള പാത്രം നന്നായി വെണ്ണ തടവി അതിന്റെ ഉള്ളില്‍ അടിയിലായി ബട്ടര്‍ പേപ്പര്‍ വിരിച്ചു അതിലും വെണ്ണ തടവി വയ്ക്കുക

മാവ് ഈ പാത്രത്തിലേക്ക് ഒഴിക്കുക . ചൂടായ കുക്കറില്‍ തട്ട് വച്ച് അതിന്മേല്‍ ഈ കേക്ക് പാത്രം വയ്ക്കുക .ഇനി കുക്കറിന്റെ മൂടി ഇട്ടു , വെയ്റ്റിടാതെ ചെറുതീയില്‍ കേക്ക് വേകുന്ന വരെ പാകം ചെയ്‌തെടുക്കുക .ഇടയ്ക്കു അടപ്പ് തുറന്നു ഒരു ഈര്‍ക്കിലിയോ മറ്റോ ഇട്ടു കുത്തി നോക്കിയാല്‍ വെന്തോ എന്നറിയാം .പാകമായാല്‍ പുറത്തെടുത്തു ചൂടാറുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
ചേരുവകള്‍ എല്ലാം സാധാരണ ഊഷ്മാവില്‍ ആയിരിക്കണം 

കുക്കറിന്റെ ഗാസ്‌ക്കറ്റോ വെയ്‌റ്റോ ഇടാന്‍ പാടില്ല 

മുട്ടയ്ക്ക് പകരമായാണ് ആപ്പിള്‍ വേവിച്ചരച്ചു ചേര്‍ത്തത്.

ഓറഞ്ചു തൊലി എടുക്കുമ്പോള്‍ അതിന്റെ ഉള്ളിലെ വെളുത്ത ഭാഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുക .

പഞ്ചസ്സാര പാനിയില്‍ പാകം ചെയ്യുന്നതിന് മുന്‍പ് 3 പ്രാവശ്യം വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുകയും , തണുത്ത വെള്ളത്തില്‍ കഴുകുകയും വേണം

Read more topics: # plum cake-making
plum cake-making

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക