മട്ടൻ കൊണ്ട് പലതരം വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. എന്നാൽ വ്യത്യസ്തമായ ഒരു വിഭമാണ് പൈനാപ്പിൾ മട്ടൻ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ആട്ടിറച്ചി 500 ഗ്രാം
കൈതച്ചക്കവളയങ്ങൾ ഒരു ചെറിയ ടിൻ
സവാള ഒരു എണ്ണം, പൊടിയായരിഞ്ഞത്
പഞ്ചസാര ഒരു ടേബിൾ സ്പൂൺ
വിനാഗിരി കാൽ കപ്പ്
കോഡഫ്‌ളോർ, എണ്ണ 2 ടേബിൾ സ്പൂൺ വീതം
സോയാസോസ് ഒരു ടേബിൾ സ്പൂൺ
കാപ്‌സിക്കം ഒരു എണ്ണം
ഫ്രഷ് ക്രീം അരകപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ ആട്ടിറച്ചി കഷണങ്ങളിൽ മൂന്നു കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ശേഷം വെള്ളം അരിച്ച് മാറ്റുക, പൈനാപ്പിൾ വളയങ്ങൾ എടുത്ത് സിറപ്പ് മാറ്റിവയ്ക്കുക. ശേഷം കൈതച്ചക്ക വളയങ്ങൾ ചെറുകഷണങ്ങളാക്കി മാറ്റുക. പിന്നാലെ കാപ്സിക്കവും ചെറുതായരിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം കാപ്‌സിക്കം കഷണങ്ങൾ ആക്കിയതിട്ട് അത് വഴറ്റുക. ഇറച്ചി വേവിച്ചതും ചേർത്ത് ചുവക്കും വരെ നന്നായി വറുത്ത് കോരിവയ്ക്കുക. സവാള പൊടിയായരിഞ്ഞത് െ്രെഫയിംഗ് പാനിൽ എണ്ണയിൽ ഇട്ട് വറുത്ത് ചുവപ്പിക്കുക, കോൺഫ്‌ളോർ ചേർത്ത് വറുക്കുക, സ്റ്റോക്ക് മാറ്റി വച്ചത് ഇതിലൊഴിക്കുക, ചെറുതീയിൽവച്ച് തുടരെ ഇളക്കുക, ആട്ടിറച്ചി കഷണങ്ങൾ, കാപ്‌സിക്കം, കൈതച്ചക്ക കഷണങ്ങൾ എന്നിവ ചേർത്ത് അഞ്ചുമിനിറ്റ് അടുപ്പത്ത് വയ്ക്കാവുന്നതാണ്. ഒടുവിലായി ക്രീം ചേർത്ത് ഉടൻ വാങ്ങുക.