കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടമുള്ള വിഭവമാണ് പഴം നെയ്യിൽ വാട്ടിയത്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
നേന്ത്രപ്പഴം (നന്നായി വിളഞ്ഞത്)– 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 1 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
പഴം, തൊലി കളഞ്ഞ് നീളത്തിൽ കനം കുറച്ചു മുറിച്ചു വയ്ക്കണം. സോസ്പാനിൽ വെളിച്ചെണ്ണയും ഒരു േടബിൾസ്പൂൺ നെയ്യും ഒഴിച്ച് ചൂടാകുമ്പോൾ പഴക്കഷണങ്ങൾ നിരത്തി ചെറുതീയിൽ ഇരുവശവും മൊരിച്ചെടുത്ത് പ്ലേറ്റിൽ നിരത്താവുന്നതാണ്. മുകളിൽ ബാക്കി നെയ്യ് തൂകി പഞ്ചസാരകൂടി വിതറിയാൽ പഴം വാട്ടിയതായി.