Latest News

പപ്പട തോരൻ തയ്യാറാക്കാം

Malayalilife
പപ്പട തോരൻ തയ്യാറാക്കാം

പ്പടം കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പപ്പടതോരാൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യസാധനങ്ങൾ 

പപ്പടം - 15

തേങ്ങ ചിരകിയത് - 1 കപ്പ്

പച്ചമുളക് - 4

വറ്റല്‍ മുളക്് - 2

ചുവന്നുള്ളി - (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)

വെളിച്ചെണ്ണ - 1/4 കപ്പ്

കടുക് - 1/2 ടീസ്പൂൺ

കറിവേപ്പില

ഉപ്പ്


തയ്യാറാക്കുന്ന വിധം

 ഒരു മിക്‌സിയിലിട്ട് ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ചതച്ചെടുക്കുക. ചെറുതായി പപ്പടം സാധാരണ ചെയ്യുന്നതു പോലെ  വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന്  ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് യോജിപ്പിക്കുക. വറ്റല്‍ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും കടുക് പൊട്ടി വരുമ്പോൾ   ചേര്‍ക്കുക. ഇതിലേക്ക് പപ്പടം - തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതീയിലായിരിക്കണം എല്ലാം വേവിക്കേണ്ടതും 

Read more topics: # pappada thoran recipe
pappada thoran recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക