വെജിറ്റേറിയൻ പ്രിയർക്ക് ഏറെ ഇഷ്‌ടപ്പെട്ട ഒരു വിഭവമാണ് പനീർ മഞ്ചൂരിയൻ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
പനീർ - കുറച്ച്
സവാള - 3
തക്കാളി -2 കോൺഫ്ലോർ +
മൈദ പൊടി ( പനീർ വറുത്ത് എടുക്കാനുള്ള മാവിന് വേണ്ടത്ര)
വെളിച്ചെണ്ണ- കുറച്ച്
മുളകുപൊടി- ആവശ്യത്തിന്
ഇറച്ചി മസാല-1 ടിസ്പൂൺ
മല്ലിപ്പൊടി- 1 ടീസ്പൂൺ
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്- 1 ടേബിൾസ്പൂൺ
മല്ലിച്ചപ്പ്- കുറച്ച്
ക്യാപ്സിക്കം- അര കഷ്ണം
ഉണ്ടാക്കുന്ന വിധം
കോൺഫ്ലോറും മൈദയും ചേർത്ത് മാവ് തയ്യാറാക്കുക കോൺഫ്ലോർ ആണ് കൂടുതൽ വേണ്ടത്. ഇതിലേക്ക് കുറച്ച് ഉപ്പും കുറച്ചു മുളകുപൊടിയും ചേർക്കാം. ശേഷം ചെറുതാക്കി അരിഞ്ഞുവെച്ച പനീർ കഷണങ്ങൾ ഈ മാവിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക
സവാള കനം കുറച്ച് അരിഞ്ഞ് വയ്ക്കുക. ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ആക്കിയ ശേഷം സവാള നന്നായി വഴറ്റുക. അതിനു ശേഷം മുറിച്ചു വെച്ച തക്കാളി ഇടുക. തക്കാളി നന്നായി ഉടഞ്ഞ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അരിഞ്ഞുവെച്ച ക്യാപ്സിക്കം ഇടുക മുളകുപൊടി മല്ലിപ്പൊടി ഇറച്ചി മസാല ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മല്ലിച്ചപ്പ് ഇടുക. ശേഷം വറുത്തു വെച്ച പനീർ ഇതിലേക്ക് ഇടുക കുറച്ച് തക്കാളി സോസ് ഒഴിക്കുക. വേണമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം