Latest News

പാൽ കൊഴുക്കട്ട

Malayalilife
പാൽ കൊഴുക്കട്ട

ളരെ സ്വാദിഷ്‌ടമായ  ഒരു വിഭവം ആണ് പാൽ കൊഴുക്കട്ട.  ചുരുങ്ങിയ സമയം കൊണ്ട് ഇവയൊക്കെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

 ആവശ്യമായ സാധനങ്ങൾ

 അരിപ്പൊടി ഒരു കപ്പ്
 തേങ്ങാപ്പാൽ 1 തേങ്ങയുടെ.. ഇതിന്റെ ഒന്നാംപാലും രണ്ടാംപാലും മാറ്റിവെക്കണം.. 
 ഉള്ളി ഒന്ന്
 കറിവേപ്പില ഒരു പിടി
 ജീരകം ഒരു നുള്ള്
 ഉപ്പ് ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം

 അരിപ്പൊടിയിൽ ആവശ്യാനുസരണം ഉപ്പ് ചേർത്ത് ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക. അത് ചെറിയ നാരങ്ങാ വലിപ്പത്തിലുള്ള ബോളുകൾ ആക്കി മാറ്റിവയ്ക്കുക. അതിനുശേഷം രണ്ടാം പാലിൽ ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ജീരകവും ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ഇത് നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് ഒന്നാംപാൽ ചേർക്കുക. അതും കൂടി തിളയ്ക്കുമ്പോൾ ഈ അരിപ്പൊടി കൊണ്ടുണ്ടാക്കിയബോളുകൾ തിളച്ച വരുന്ന പാലിലേക്ക് ചേർക്കുക. അതൊന്നു കുറുകി വരാനായി രണ്ട് ടീസ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തിൽ ചാലിച്ച് ഈ തേങ്ങ പാലിലേക്ക് ഒഴിക്കുക. എന്നിട്ട് ഒരു 10 മിനിറ്റ് ഇത് മൂടിവയ്ക്കുക. അപ്പോഴേക്കും നമ്മുടെ പിടി റെഡിയാക്കുന്നത് ആയിരിക്കും. ഇതൊരു സിമ്പിൾ അതുപോലെതന്നെ സ്വാദിഷ്ടമായ ഒരു വിഭവമാണ്. എല്ലാരും ട്രൈ ചെയ്തു നോക്കുക....

Read more topics: # pal kozhukatta,# recipe
pal kozhukatta recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക