Latest News

നാടന്‍ കോഴി റോസ്റ്റ്

Malayalilife
നാടന്‍ കോഴി റോസ്റ്റ്

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കോഴി റോസ്റ്റ്. വളരെ രുചിയിൽ നടൻ കോഴി റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

കോഴിയിറച്ചി 1 കിലോ
ചുവന്നുള്ളി 200 ഗ്രാം
ഉരുളക്കിഴങ്ങ് 2 എണ്ണം
പച്ചമുളക് 6 എണ്ണം
ഇഞ്ചി 1 കഷണം
മഞ്ഞള്പ്പൊ്ടി ½ ടീസ്പൂണ്‍
മല്ലിപ്പൊടി 3 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് 10 എണ്ണം
കുരുമുളക് ½ ടീ സ്പൂണ്‍
ഏലയ്ക്കാ 3 എണ്ണം
മല്ലിപ്പൊടി‌ 3 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 2 കഷണം പെരും
ജീരകം 1 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ 4 എണ്ണം
കറിവേപ്പില 2 തണ്ട്
തേങ്ങാപ്പാല്‍ ½ മുറി തേങ്ങയുടെ
വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി കഷണങ്ങളായി മുറിക്കാതെ മുഴുവനോടെ, തൊലി മാത്രം വേര്പെറടുത്തുക. അതില്‍ ഇഞ്ചി, വെളുത്തുള്ളി മഞ്ഞള്പ്പൊുടി, കുരുമുളക് ,കരിവേപ്പില ഉപ്പ്, ഇവ 1/2 റ്റീസ്പൂണ്‍ കണക്കിന് എടുത്ത്, വരഞ്ഞ് കോഴിയില്‍ പുരട്ടി 2 മണിക്കൂര്‍ വെക്കുക.
ഒരു പാത്രത്തില്‍ ചിക്കന്‍ മുങ്ങിക്കിടക്കുന്ന പരുവത്തില്‍ മുഴുവനായി, ഒരു ചെറു ബ്രൌണ്‍ നിറത്തില്‍ വറത്തുമാറ്റി വെക്കുക. മറ്റൊരു വാവട്ടം ഉള്ള കുഴിഞ്ഞ പാത്രത്തില്‍ സവാള/കൊച്ചുള്ളി വെളിച്ചെണ്ണയോഴിച്ച് വഴറ്റുക. ബാക്കി മസാലയായ, മല്ലിപ്പിടി മുളകുപൊടി ഇഞ്ചി, വെളുത്തുള്ളി എന്നിവ കുറച്ച് ഉപ്പും വെള്ളത്തില്‍ ചേര്ത്തു കുഴച്ച ഉള്ളിയില്‍ ചേര്ത്തു വഴറ്റുക. ഈ പാത്രത്തിലെ അരപ്പ് ഒരു ചെറിയ സ്പൂണില്‍ എടുത്ത്, കോഴിയുടെ ഉള്ളിലേക്ക് , 2 സ്പൂണ്‍ എന്നകണക്കില്‍ നിറക്കുക , കൂടെ നീളത്തില്‍ മുറിച്ച 3,4 ഉരുളക്കിഴങ്ങു കഷണങ്ങളും. ബാക്കി മസാല കോഴിക്കും മുകളിലും മറ്റുമായിത്തന്നെ പുരട്ടി വെക്കുക. തേങ്ങാപ്പല്‍ ചേര്ത്ത് , ബാക്കി ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി ചേര്ത്ത് വീണ്ടും തിളപ്പിക്കുക.തിളയ്ക്കുന്ന കറിയില്‍ മസാലകള്‍ മുഴുവനായിത്തന്നെ ചേര്ക്കു ക.കറി തിളച്ച് നന്നായി കുറുകുമ്പോള്‍ 1/2 കപ്പ് തേങ്ങാപ്പാല്‍ അധികം വെള്ളം ചേര്ക്കാ തെ കുറുകെ ചേര്ക്കുകക.നന്നായി ഇളക്കി, തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ത്ത് വാങ്ങുക.

Read more topics: # nadan kozhi roast recipe
nadan kozhi roast recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക