Latest News

രുചിയുള്ള ഒരു അടിപൊളി മട്ടൺ കറി ഉണ്ടാക്കാം

Malayalilife
രുചിയുള്ള ഒരു അടിപൊളി മട്ടൺ കറി ഉണ്ടാക്കാം

രു അടിപൊളി മട്ടൺ കറിയിലേക്ക് നോക്കിയാലോ. നാവിൽ കൊതിയൂറുന്ന ഒരു മട്ടൺ സ്പെഷ്യൽ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ആവശ്യമുള്ള സാധങ്ങൾ പറയാം. 

മട്ടന്‍ - ഒരു കിലോ കഷണങ്ങള്‍ ആക്കിയത്
സവാള വലുത് നീളത്തില്‍ മുറിച്ചത് - മൂന്നെണ്ണം
തക്കാളി - രണ്ടണ്ണം നീളത്തില്‍ മുറിച്ചത്
മുളകുപൊടി - രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
പച്ചമുളക് - രണ്ടെണ്ണം
വേപ്പില - ആവശ്യത്തിന്
ഉണക്ക മുളക് - രണ്ടെണ്ണം
നെയ്യ് - ഒരു സ്പൂണ്‍
വെളിച്ചണ്ണ - രണ്ടു സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - കാല്‍ കപ്പ്
കട്ട തൈര് - ഒരു കപ്പ്
ഗരം മസാല - ആവിശ്യത്തിന് 
മല്ലിയില - കുറച്ച്

ഇനി ഇതെല്ലം കൂടി തയാറാക്കുന്ന വിധം ഒന്ന് നോക്കാം. 

ആദ്യം തന്നെ മട്ടന്‍ പീസില്‍ തൈര് ഒപ്പും ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്തുവെക്കുക. സ്റ്റൗവ്വില്‍ ചട്ടി വച്ച്‌ ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ കറിവേപ്പില ഇടുക. ഉണക്ക മുളക് നാലായ് മുറിച്ചു കൂട്ടത്തിൽ ഇട്ട് വഴറ്റിയതിനു ശേഷം മുളകും വേപ്പിലയും കോരിയെടുക്കുക. കഴിഞ്ഞ് സവ്വാള വഴറ്റുക. സവാള ചുവപ്പു നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് പച്ചമുളക് ചേര്‍ക്കുന്നതിനൊപ്പം തക്കാളി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക. അതിലേയ്ക്ക് മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ചുവന്നു വരുമ്ബോള്‍ മട്ടന്‍ ചേര്‍ത്ത് നന്നായിളക്കി ഉപ്പു ചേര്‍ത്ത് മൂടി വെച്ച്‌ വേവിക്കുക. വേവിച്ച് കഴിഞ്ഞ് നല്ലൊരു പ്ലേറ്റിലേക്ക് മാറ്റുക. അലങ്കരിക്കാനായി ഇനി നമ്മുക്ക് കുറച്ച് മല്ലിയില കൂടി ഉപയോഗിക്കാം. അങ്ങനെ നല്ല രുചിയുള്ള മട്ടൺ കറി വിളമ്പാൻ തയാർ. 

mutton curry malayalam recipe taste good

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക