മട്ടന്‍ -1 കിലോ
സവാള -2 എണ്ണം
കുഞ്ഞുള്ളി 10
ഇഞ്ചി -ഒരു വലിയ കഷണം
വെളുത്തുള്ളി പത്തു അല്ലി
പച്ച മുളക് -4 എണ്ണം
മു ളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി – 2 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
മല്ലിയില – കുറച്ച്
കടുക് , എണ്ണ ,ഉപ്പ് -ആവശ്യത്തിന്
ഗരംമസാലപ്പൊടി -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പുരട്ടി അരിപ്പയില്‍ വെള്ളം പോകുന്നത് വരെ വെക്കുക. മട്ടനില്‍ മസാല പിടിക്കാന്‍ ഇത് നല്ലതാണ്.
പിന്നീട് കുരുമുളകും ഉപ്പും ചേര്‍ത്ത് മട്ടന്‍ പ്രഷര്‍ കുക്കറില്‍ വെക്കുക. ഈ സമയത്ത് ചീനച്ചട്ടിയില്‍ കടുക് തൂവി അതില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് വഴറ്റുക.
ഇത് ഏതാണ്ട് വഴറ്റിയാല്‍ അതിലേക്ക് സവാള അരിഞ്ഞതും കുഞ്ഞുള്ളിയും ചേര്‍ത്തു വഴറ്റുക. നന്നായി വഴറ്റിക്കഴിഞ്ഞതിന് ശേഷം വേവിച്ച മട്ടനിലേക്ക് ഇത് ഇടുക. മട്ടനില്‍ മസാല നന്നായി പിടിക്കുന്നത് വരെ ഇളക്കണം.
പിന്നീട് കുരമുളക് പൊടിയും ഉപ്പും ഇട്ടതിന് ശേഷം ആവശ്യത്തിന് വെള്ളം ഒഴിക്കുക. പിന്നെ ഗരംമസാല ചേര്‍ക്കുക.