എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു ചമ്മന്തിയാണ് പുതിനയില ചമ്മന്തി. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
1. പുതിനയില - 3 പിടി
2.മല്ലിയില - ഒരു പിടി
3.ഉഴുന്ന് - രണ്ട് ടേബിൾസ്പൂൺ
4.കടലപരിപ്പ് - രണ്ട് ടേബിൾസ്പൂൺ
5.ഉണക്കമുളക് - നാല്
6.ജീരകം - അര ടീസ്പൂൺ
7.ഇഞ്ചി - ചെറിയ കഷണം
8.വെളുത്തുള്ളി - മൂന്ന് അല്ലി .
9.ഉപ്പ് - ആവശ്യത്തിന് .
10.പുളി കുതിർത്തത് - നെല്ലിക്കാ വലുപ്പത്തിൽ .
തയ്യാറാക്കുന്ന വിധം .
ആദ്യമേ തന്നെ മൂന്നു മുതൽ എട്ടു വരെയുള്ള ചേരുവകൾ നന്നായിട്ട് വറുത്തെടുത്ത് വയ്ക്കുക. അതിന് ശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് മാറ്റുക. പിന്നാലെ അതേ പാത്രത്തിൽ തന്നെ പുതിനയിലയും മല്ലിയിലയും ചെറുതായിട്ടൊന്നു വയറ്റി എടുക്കുക,ശേഷം നേരത്തെ മിക്സിയുടെ ജാർ ലേക്ക് മാറ്റിയ ചേരുവകൾ നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് പുതിനയിലയും മല്ലിയിലയും ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഒടുവിൽ കടുക് താളിച്ച് ചമ്മന്തി ഇതിലേക്ക് ചേർക്കുക. പുതിന ചമ്മന്തി തയ്യാർ.