മത്തി കറി തയ്യാറാക്കാം

Malayalilife
മത്തി കറി തയ്യാറാക്കാം

വരും ചോറിനൊപ്പം കഴിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു മൽസ്യ വിഭവമാണ് മത്തി കറി. വളരെ രുചികരമായ രീതിയിൽ ഇവാ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍:

മത്തി(ചാള- 1/2 കിലോ

1)മുളകുപൊടി – 1 1/2 ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍
ഇഞ്ചി – 1 കഷണം
തക്കാളി – 2 എണ്ണം
ഉലുവപ്പൊടി – 1/2 ടീ സ്പൂണ്‍
2)കറിവേപ്പില – ഒരു പിടി
ചുവന്നുള്ളി – 6
ഉപ്പ് – ആവശ്യത്തിന്
കുടമ്പുളി – 2 ചുള
വെളിച്ചെണ്ണ – 2 ടീ സ്പൂണ്
‍വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക. ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്ത്ത് തീളപ്പിക്കുക. തിള വരുമ്പോള്‍ മീനിടുക.വെളിച്ചെണ്ണ ചേര്ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക. വെറും 10 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം ..

Read more topics: # mathi curry recipe
mathi curry recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES