ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കൊഴുക്കട്ട. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
_അരിപ്പൊടി - ഒരു കപ്പ്_
_നാളികേരം - കാൽ കപ്പ്_
_കടുക് - അര സ്പൂൺ_
_ഉഴുന്ന് - അര സ്പൂൺ_
_വറ്റൽമുളക്, വേപ്പില, പച്ചമുളക് - ആവശ്യത്തിന്_
_ഒരു നുള്ളു മഞ്ഞപൊടി(optional)_
ഉണ്ടാക്കുന്ന വിധം
▪ ഒന്നേകാൽ കപ്പ് ( പൊടി അനുസരിച്ചു) വെള്ളം തിളപ്പിച്ച്, അതിൽ ഉപ്പു, ഒരു സ്പൂൺ നെയ്യ് ചേർത്ത് പൊടി കൂടെ ഇട്ടു കൈവിടാതെ ഇളക്കുക. ഇറക്കുക.
▪ ഒരു വിധം ചൂടാറിയാൽ മാവു നല്ലപോലെ കുഴച്ചു, കുഞ്ഞു മണികൾ ആക്കി ഉരുട്ടി എടുക്കുക.
▪ ഈ മണികൾ 10 മിനിറ്റ് ആവി കേറ്റി എടുക്കാം.
▪ ചട്ടി വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിച്ചു, വേപ്പില, പച്ചമുളക്, വറ്റൽ മുളകു മൂപ്പിച്ചു ഒരു നുള്ളു മഞ്ഞപൊടി ചേർക്കുക. ശേഷം കുഞ്ഞു മണികൾ ചേർക്കുക._
▪ നാളികേരം കൂടെ ഇട്ടു നല്ലപോലെ ഇളക്കി കൂട്ടി തീ ഓഫ് ചെയ്യാം.