മല്ലി ചിക്കൻ ഫ്രൈ

Malayalilife
topbanner
മല്ലി ചിക്കൻ ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ

 • ചിക്കൻ - ½ കിലൊ

       അരപ്പ്

 • കുരുമുളക് -   1 ടീ.സ്പൂൺ
 • പച്ചമുളക്  - 3
 • കുരുമുളക്- 1 ടീ.സ്പൂൺ
 • വെളുത്തുള്ളി – 5 അല്ലി
 • ഇഞ്ചി-  ½  ഇഞ്ച്
 • ഉലുവെപൊടി- ½ ടീ.സ്പൂൺ
 • മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ
 • മല്ലിയില-  ½ കപ്പ്
 • ഉപ്പ് – പാകത്തിന്
 • കൊച്ചുള്ളി-  10
 • കറിവേപ്പില- ആവശ്യത്തിന്

ഇതൊരു നാടൻ ചിക്കൻ ഫ്രൈ ആണ്, എന്നാൽ ഇത്തിരി വ്യത്യസ്ഥവുമാണ്.  അരക്കാൻ എന്നു പറഞ്ഞ എല്ലാ മസാ‍ലകളും  ഉപ്പും ചേർത്ത് അരച്ച് ചിക്കനിൽ പുരട്ടി  വെക്കുക. നിങ്ങളുടെ ആവശ്യാനുസരണം ചിക്കന്റെ  കഷണങ്ങളുടെ  അളവ് കൂട്ടുകയും കുറക്കുകയും ആകാം.  ചിക്കൻ കരിവേപ്പിലയും, കൊച്ചുള്ളിയും ചേർത്ത്  വേവിച്ചെടുക്കുക. ഒരു  പരന്ന ഫ്രയിങ് പാത്രത്തിൽ, എണ്ണ ഒഴിച്ച്  വറുത്തെടുക്കുക.

കുറിപ്പ് :-  ഈ മസാല പുർട്ടി ചിക്കൻ  ഫ്രിഡ്ജിൽ  വെക്കാം. മസാല മാത്രം  അരച്ചും  ഫ്രിഡ്ജിൽ  സൂക്ഷിക്കാം. എളുപ്പത്തിൽ നിങ്ങളുടെ ഇഷ്ടാനുസരണം ഒരു  മീൻ  വറക്കാനോ, ചിക്കൻ ഫ്രൈ തയ്യാറാക്കാനും ഉപയോഗിക്കാം.ഇതേകൂട്ട് ഒന്ന്  വെറുതെ പറ്റിച്ച് വെച്ചിരുന്നാലും, പെട്ടെന്നൊരു കറി തയ്യാറാക്കാൻ,പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, കാരറ്റ്, പട്ടാണി എന്നിവ ചേർത്ത് ,വേവിച്ചു വെച്ചിരിക്കുന്ന ഈ ചിക്കനും  ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാം. ചാറിനായി  തേങ്ങാപ്പാലും  ചേർത്ത് വ്യത്യസ്തമായ  ഒരു  കറി  തയ്യാറാക്കാം.

 

 

Read more topics: # malli chicken fry
malli chicken fry preparation

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES