ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് വളരെ അധികം പരിചിതയാണ് പാര്‍വ്വതി നമ്പ്യാര്‍ . വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും, തന്റെ ചെറിയ ചെറിയ സന്തോഷങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അമ്മയാകാനൊരുങ്ങുന്ന സന്തോഷം നടി പങ്ക് വച്ചിരിക്കുകയാണ്.
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുകൊണ്ടാണ് പാര്‍വ്വതി ആ സന്തോഷ വാര്‍ത്തയെ കുറിച്ച് പറയുന്നത്. ഗോള്‍ഡ് എംബ്രോയിഡറി വര്‍ക്കുകളുള്ള ഓഫ് വൈറ്റ് സാരിക്ക്, കറുപ്പ് സ്ലീവ്ലെസ്സ് ബ്ലൗസ് പെയര്‍ ചെയ്തതാണ് വേഷം. A soul is choosing us, and we are opening in grace' എന്നാണ് നിറവയറോടെ സാരിയണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചത്.
വിനീത് മേനോനാണ് പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ്. 2019 - ല്‍ ആയിരുന്നു വിവാഹ നിശ്ചയം, 2020 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഇതിനിടയില്‍ പലപ്പോഴും പാര്‍വ്വതി വിവാഹമോചിതയായി എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാതിരുന്ന നടി ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടിരുന്നു.
2011 ല്‍ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് പാര്‍വ്വതി നമ്പ്യാര്‍ കരിയര്‍ ആരംഭിച്ചത്. ഏഴ് സുന്ദര രാത്രികള്‍, ലീല പോലുള്ള സിനിമകളിലെ വേഷം ശ്രദ്ധേയമായിരുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്തി എങ്കിലും, നര്‍ത്തകി കൂടെയായ പാര്‍വ്വതി ആ മേഖലയില്‍ സജീവമായിരുന്നു.