Latest News

നാരങ്ങ കറി തയ്യാറാക്കാം

Malayalilife
നാരങ്ങ കറി തയ്യാറാക്കാം

ദ്യവട്ടങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു  അച്ചാർ ആണ് നാരങ്ങാ. രുചികരമായ രീതിയിൽ എങ്ങനെ നാരങ്ങാ കറി തയ്യാറാക്കാം  എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ :

വടകപ്പുളി നാരങ്ങ - 1
പച്ചമുളക് -3
വാളൻപുളി -ഒരു നെല്ലിക്ക വലുപ്പം
മഞ്ഞപ്പൊടി
മുളക്പൊടി
കായപ്പൊടി 1/4tsp
ഉലുവ വറുത്തു പൊടിച്ചത് 1/4tsp
ശർക്കര
വെളിച്ചെണ്ണ ആവശ്യത്തിന്
വെള്ളം
കടുക്
വറ്റൽമുളക്
കറിവേപ്പില
ഉപ്പ്

പാചക രീതി :
നാരങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വെക്കുക.

1/2കപ്പ് വെള്ളത്തിൽ പുളി ഇട്ട് കുതിർത്തു, പിഴിഞ്ഞ് ചണ്ടി മാറ്റി വെക്കുക.

ഒരു പാനിലേക്ക് പുളി പിഴിഞ്ഞ വെള്ളവും 1/2കപ്പ് പച്ചവെള്ളവും കൂടി ചേർക്കുക. ഇതിലേക്ക് പൊടികളും കൂടി ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ഉപ്പും ശർക്കരയും ചേർക്കാം. ശർക്കര അലിഞ്ഞു വന്നതിനുശേഷം നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ചു സമയം അടച്ചുവെച്ചു നാരങ്ങ വേകുന്നവരെ പാചകം ചെയ്തെടുത്തതിന് ശേഷം തീ അണക്കുക.

ഇനി വേറൊരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് കടുക്, വറ്റൽ മുളക്‌, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചു നാരങ്ങയിലേക്ക് ചേർക്കുക.

Read more topics: # lemon curry recipe
lemon curry recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES