വെണ്ടയ്ക്ക കൊണ്ട് നിരവധി വിഭവങ്ങൾ ആണ് ഉള്ളത്. അതിൽ ഒന്നാണ് വെണ്ടയ്ക്ക മപ്പാസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
വെണ്ടയ്ക്ക - 8
അരമുറി തേങ്ങയുടെ ഒന്നാം പാല്‍ - അര കപ്പ്
രണ്ടാം പാല്‍ - മൂന്നോ നാലോ കപ്പ്
സവാള - 1
മുളകുപൊടി - 2 സ്പൂണ്‍
മല്ലിപൊടി - ഒന്നര സ്പൂണ്‍
വെളിച്ചെണ്ണ - രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഓരോ വെണ്ടയ്ക്കയും രണ്ടായി മുറിച്ചു വീണ്ടും അതിനെ നെടുകെ മുറിച്ച് വയ്ക്കുക. ശേഷം സവാള നീളത്തില്‍ അരിഞ്ഞു വെയ്ക്കുക. പിന്നാലെ ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് മുറിച്ചു വെച്ച വെണ്ടയ്ക്ക ഇട്ടു നാന്നായി വഴറ്റുക. വെണ്ടയ്ക്ക ഒന്നു ഒന്ന് വഴന്നു കഴിഞ്ഞാല്‍ വകഞ്ഞു മാറ്റി ഊറി വരുന്ന എണ്ണയില്‍ മല്ലിപൊടിയും മുളകു പൊടിയും ചേര്‍ത്തു വഴറ്റുക. ശേഷം , പാകത്തിന് ഉപ്പും കറിവേപ്പിലയും അതിലേക്ക് സവാള അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റി ഒന്ന്അടച്ചു വെച്ച് വേവിക്കണം. ശേഷം രണ്ടാം പാല്‍ ഒഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ വീണ്ടും അവ അടച്ചു വെയ്ക്കണം ചാറു ഒരു വിധം വറ്റിയാല്‍ ഒന്നാം പാല്‍ ഒഴിച്ച് ഇറക്കി അടച്ചു വെയ്ക്കുക. സ്വാദിഷ്‌ടമായ വെണ്ടയ്ക്ക മപ്പാസ് തയ്യാർ.