തുടര്‍ച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ന്‍ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ന്‍ നിഗത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായാണ് ഒരുങ്ങുന്നത്. മാദേവ് മൂവീസിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം 'മാദേവ് മൂവീസ് പ്രൊഡക്ഷന്‍ നമ്പര്‍ 1' ആയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
സാഗര്‍ ഉദഗണ്ഡ്‌ലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി അണിയറയില്‍ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായിരിക്കും ചിത്രീകരണം. പ്രശസ്ത സംഗീത സംവിധായകന്‍ സാം സി.എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
'ഗെറ്റ് സെറ്റ് ഗോ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളില്‍ ഒന്നായിരിക്കും ഈ ചിത്രം. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ഷെയ്ന്‍ നിഗം തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
സിനിമയുടെ സാങ്കേതിക മേഖലയിലും വമ്പന്‍ നിര തന്നെ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ദ്വാരകേഷ് - അപൂര്‍വന്‍ എന്നിവര്‍ നിര്‍വ്വഹിക്കുമ്പോള്‍ രവി മണ്ട്‌ല എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കാര്‍ത്തിക് അക്കവാരം ആണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. സിനിമയുടെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ ഹെയിന്‍സ്.