Latest News

പാന്‍ ഇന്ത്യന്‍ ദൃശ്യവിസ്മയവുമായി സൈബര്‍ ക്രൈം ത്രില്ലര്‍ 'അച്യുത അവതാരം'; സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസായി

Malayalilife
 പാന്‍ ഇന്ത്യന്‍ ദൃശ്യവിസ്മയവുമായി സൈബര്‍ ക്രൈം ത്രില്ലര്‍ 'അച്യുത അവതാരം'; സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസായി

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അച്യുത അവതാര'ത്തിന്റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളില്‍ എത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബര്‍ ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്ററില്‍ നായികയായ മാളവിക നന്ദനും ചുറ്റും നിരവധി സൈബര്‍ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളുമായുള്ള മൊബൈലുകളാണ് കാണാന്‍ കഴിയുന്നത്. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി,രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 

പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ആനന്ദ് മീനാക്ഷിയാണ് ചിത്രില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. മംഗലാപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം മെയ് മാസത്തോടെ തിയേറ്ററുകളില്‍ എത്തും. ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. 

എഡിറ്റിംഗ്: പവന്‍ പൂവയ്യ & മഹേഷ് തോട്ട, ആര്‍ട്ട്: നാഗരാജു & നവീന്‍, വി. എഫ്.എക്‌സ് & ഡിസൈന്‍സ്: ഐഡന്റ് ലാബ്‌സ്, ലൈന്‍ പ്രൊഡ്യൂസര്‍: ലോഹിത് ഷെട്ടി പാല്‍ഗെ & അഖില്‍ ഉച്ചില്‍, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിശ്വനാഥ് ബി.എച്ച് കുമാര്‍, ജഗദീഷ് മളവള്ളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈറ്റ് പേപ്പര്‍, പി.ആര്‍.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

achutha avatharam with pan indian

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES