Latest News

കുറുക്കു കാളൻ

Malayalilife
കുറുക്കു കാളൻ

ദ്യവട്ടങ്ങളിൽ  പ്രധാനിയാണ് കുറുക്കു കാളൻ. ഇവ എങ്ങനെ രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ:
പച്ചക്കായ – 1 (ചതുര കഷ്ണങ്ങൾ ആക്കിയത് )
ചേന – 1/2 കപ്പ് ചതുര കഷ്ണങ്ങൾ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉപ്പ്‌
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ
തൈര് – 3 കപ്പ് (പുളിയുള്ളത്)
തേങ്ങാ ചിരവിയത് – 1 1/2 കപ്പ്
ജീരകം – 1/2 ടീസ്പൂൺ
പച്ചമുളക് – 2 – 3
ഉലുവപ്പൊടി – 1/4 ടീസ്പൂൺ
കയം – 1 നുള്ള്
കടുക് – 3/4 ടീസ്പൂൺ
വറ്റൽമുളക് – 3
കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം:

തേങ്ങാ ജീരകം പച്ചമുളക് ചേർത്ത് നന്നായി അരക്കണം. കായും ചേനയും മഞ്ഞൾപൊടി ഉപ്പ്‌ കുരുമുളകുപൊടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. അരപ്പു ചേർത്ത് 3 മിനിറ്റ് വേവിക്കുക. ശേഷം തീ ചെറുതാക്കി ഉപ്പും പുളിയുള്ള തൈര് അടിച്ചതും  ചേർക്കണം.
നന്നായി 4 -5 മിനിറ്റ് ഇളക്കി കൊണ്ടിരിക്കണം. ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.

Read more topics: # kurukku kalan recipe
kurukku kalan recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES