കുലുക്കി സർബത്ത് ഏവർക്കും പ്രിയപ്പെട്ട ഒരു പാനീയമാണ്. ദാഹം മാറാന് മാത്രമല്ല എനര്ജിയുടെ കാര്യത്തിലും കുലുക്കി സര്ബത്ത് അല്പം സ്പെഷ്യല് ആണ്. ഇവ എങ്ങനക്ക് തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
നാരങ്ങ- 1 എണ്ണം
പഞ്ചസാര സിറപ്പ്- 2 ടേബിള് സ്പൂണ്
പച്ചമുളക്- 1 എണ്ണം
ഇഞ്ചി നീര്- അര ടീസ്പൂണ്
കശകശ- അര ടീസ്പൂണ്
കൈതച്ചക്ക- നന്നായി കൊത്തി നുറുക്കുക - 2 ടേബിള് സ്പൂണ്
സോഡാ-1 ഗ്ലാസ്സ്
ഐസ് പൊടിച്ചത്- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ജാറില് പഞ്ചസാര സിറപ്പ്, സോഡാ എന്നിവ ഒഴിയ്ക്കുക. ഒരു നാരങ്ങ നാലായി മുറിച്ചു ചെറുതായി പിഴിഞ്ഞ് അത് ജാറില്തന്നെ ഇടുക. ഇഞ്ചി നീര്, കശകശ, കൈതച്ചക്ക, ഐസ് പൊടിച്ചത് എന്നിവയും ചേര്ത്ത് നന്നായി കുലുക്കുക. 20 സെക്കന്റോളം കുലുക്കിയ ശേഷം ഗ്ലാസ്സില് പകര്ന്ന് ഉപയോഗിക്കാം.