ചേരുവകള്‍
ബീഫ് – 1 കിലോ (ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )കൂര്‍ക്ക – 500 ഗ്രാം
സവാള -3
വെളുത്തുള്ളി -10 അല്ലി
പച്ചമുളക് – 8
ഇഞ്ചി – വലിയ കഷ്ണം
കറിവേപ്പില – 5 തണ്ട്
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തേങ്ങ – 1 (ചിരവിയത്)
വെളിച്ചെണ്ണ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കി ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മിപ്പിടിപ്പിച്ച് കുക്കറില്‍ അരഗ്ലാസ് വെള്ളം ചേര്‍ത്ത് വേവിക്കുക. മൂന്ന് വിസില്‍ വന്നതിനു ശേഷം ഇറക്കി വെയ്ക്കുക. കൂര്‍ക്ക കഴുകി വൃത്തിയാക്കി പകുതി വേവായ ബീഫില്‍ ചേര്‍ത്ത് 3 വിസില്‍ കേള്‍ക്കുന്നതുവരെ വീണ്ടും വേവിക്കുക. ചീനച്ചട്ടിയില്‍ അല്‍പ്പം വെളിച്ചണ്ണ ഒഴിച്ച് തേങ്ങ നന്നായി വറുക്കുക. അതിലേക്ക് മല്ലിപ്പൊടി ,മുളക് പൊടി ,ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് പച്ച മണം മാറുന്നതു വരെ ഇളക്കുക ഇത് വെള്ളം തൊടാതെ അരച്ച് ബീഫ് വേവിച്ചതില്‍ ചേര്‍ത്ത് തിളപ്പിക്കാം. നന്നായി തിളച്ച ശേഷം മല്ലിയില അരിഞ്ഞത് ചേര്‍ത്ത് വാങ്ങിവെയ്ക്കാം.