Latest News

രുചികരമായ കൂട്ടുകറി തയ്യാറാക്കാം

Malayalilife
രുചികരമായ കൂട്ടുകറി തയ്യാറാക്കാം

ദ്യക്ക് ഒപ്പം ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് കൂട്ടുകറി. വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ സ്വാദിഷ്‌ടമായ രീതിയിൽ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 

അവശ്യ സാധനങ്ങൾ 

കടലപരിപ്പ് - നൂറ് ഗ്രാം

ചേന- 200 ഗ്രാം

നേന്ത്രക്കായ - കാൽകിലോ

മുളകുപൊടി ഒരു ടീസ്പൂണ്‍

.മഞ്ഞള്‍ പൊടി കാല്‍ ടീസ്പുണ്‍

കുരുമുളകുപൊടി ഒരു ടീസ്പൂണ്‍

നാളികേരം ചുരണ്ടിയത് ഒരു കപ്പ്

ശര്‍ക്കര - ആവശ്യത്തിന്

ജീരകം കാല്‍ ടീസ്പൂണ്‍

ചുവന്നുള്ളി 2 എണ്ണം

വറ്റല്‍ മുളക് 2 എണ്ണം

വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍

ഉപ്പ്, കറിവേപ്പില എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 ഒരു ചീനച്ചട്ടിയിൽ കടലപ്പരിപ്പ്, ചേന, നേന്ത്രക്കായ, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നീ ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത്  നന്നായി വേവിക്കുക. ശേഷം  നാളികേരം ചുരണ്ടിയതും ജീരകവും ചുവന്നുള്ളിയും നന്നായി ചതച്ചെടുത്തതിന് പിന്നാലെ ,ഇത് വേവിച്ച ചേരുവകയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. പിന്നാലെ അതിലേക്ക്  ശര്‍ക്കര പൊടിച്ചതും ഉപ്പും ഈ സമയത്ത് ചേര്‍ക്കാം.   കുരുമുളകു പൊടിയും കറിവേപ്പിലയും വെള്ളം വറ്റിയതിന് ശേഷം ചേര്‍ത്തിളക്കി വാങ്ങി വെക്കുക.ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോല്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം രണ്ടു ടേബിള്‍ സ്പുണ്‍ നാളികേരം ചുരണ്ടിയത് ചേര്‍ത്ത് വഴറ്റുക ഇവ നന്നായി  ചുകന്നു വരുമ്പോള്‍ വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത ശേഷം നേരത്തേ പാചകം ചെയ്ത് വച്ചിരിക്കുന്ന  ചേരുവകയില്‍ യോജിപ്പിചെടുക്കാവുന്നതാണ്.

kerala style kootu curry recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES