Latest News

കഞ്ഞി വെള്ളം താളിച്ചത്

Malayalilife
 കഞ്ഞി വെള്ളം താളിച്ചത്

ലപ്പുറം കാരുടെ പ്രധാന കറിയാണിത്. ഭക്ഷ്യയോഗ്യമായ ഏതിലയും ഇതിനായി ഉപയോഗിക്കാം. ഇത് കഞ്ഞി തൂവ. ചെറിയ ഉള്ളിയും പച്ചമുളകും ഒന്നു രണ്ട് വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കൊഴുത്ത കഞ്ഞിവെള്ളമൊഴിച്ച് കുറച്ച് വലുതായി നുളളിക്കീറിയെടുത്ത ഇലകളിട്ട് വേവിച്ചെടുത്ത് ചൂടോടെ ഉപയോഗിച്ചാല്‍ ഒന്നാന്തരം ഒഴിച്ചു കറിയായി.

അസിഡിറ്റിയുള്ളവര്‍ക്കും മസാലകളില്‍ നിന്നു മോചനം വേണ്ടവര്‍ക്കും പരീക്ഷിക്കാം. അന്റാസി ഡിനോടും റാനിറ്റിഡിന്‍ പോലുള്ള മരുന്നുകളോടും തല്ക്കാലം വിട പറയാം. ഇലക്കറി കഴിക്കാന്‍ മടിയുള്ള കുഞ്ഞുങ്ങള്‍ക്ക് ചോറിലൊഴിച്ചു കൊടുത്ത് പറ്റിയ്ക്കാം. നൊയമ്പുകാലത്തെ അവിഭാജ്യ ഘടകമാണിത്.

kanjivellam thaalichathu food recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക