Latest News

ഈന്തപ്പഴം കേക്ക് തയ്യാറാക്കാം

Malayalilife
ഈന്തപ്പഴം കേക്ക് തയ്യാറാക്കാം

ന്തപ്പഴം കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഈന്തപ്പഴം പായസം, ഈന്തപ്പഴം ഹല്‍വ, ഈന്തപ്പഴം ഷേക്ക് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. ഈന്തപ്പഴം കൊണ്ടുള്ള കേക്ക് കഴിച്ചിട്ടുണ്ടോ. രുചിയുള്ള ഈന്തപ്പഴം കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ആട്ട   ...   2 1/2 കപ്പ്
ബേക്കിംഗ്  പൗഡര്‍... 2  ടീസ്പൂണ്‍
ബേക്കിംഗ് സോഡാ ...1/2 ടീസ്പൂണ്‍
ബട്ടര്‍... 100 ഗ്രാം
പഞ്ചസാര പൊടിച്ചത...്  ഒന്നേകാല്‍ കപ്പ്
തൈര് .. ഒന്നേകാല്‍ കപ്പ്
മുട്ട ..  3  എണ്ണം
ഈന്തപ്പഴം ചെറുതായി നുറുക്കിയത്  ...ഒന്നേകാല്‍ കപ്പ് 
 
തയ്യാറാക്കുന്ന വിധം...

ആദ്യം ആട്ട, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ എന്നിവ നല്ല പോലെ ഇളക്കി യോജിപ്പിച്ചു മാറ്റി വയ്ക്കുക.

ഇനി വെള്ളമയമില്ലാത്ത ഒരു പാത്രത്തില്‍ ബട്ടറും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റ് ചെയ്യുക. മുട്ട ചേര്‍ത്ത് കൊടുക്കുക. വീണ്ടും നന്നായി ബീറ്റ് ചെയ്യുക. ശേഷം കുറച്ചായി ആട്ട പൊടി ഇട്ടു കൊടുക്കാം. നന്നായി ബീറ്റ് ചെയ്തു യോജിപ്പിക്കുക. ശേഷം തൈര് ചേര്‍ത്ത് കൊടുക്കാം. 

തൈര് ചേര്‍ക്കുമ്പോള്‍ ബീറ്റ് ചെയ്യാന്‍ പാടില്ല. സ്പൂണ്‍ കൊണ്ട് ഇളക്കി കൊടുക്കാം. അവസാനം ഈന്തപഴം നുറുക്കിയതും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.

ഇനി ഓവനില്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ശേഷം 60 മിനിറ്റ് ബേക്ക് ചെയ്യാം. ഈന്തപ്പഴം കേക്ക് തയ്യാറായി ...

Read more topics: # how-to-prepare-dates-cake
how-to-prepare-dates-cake

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES